മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട് ഈഞ്ചക്കൽ ജംഗ്ഷനിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി 15.01.2025 തീയതി മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ തീരുന്നതുവരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.
നഗരത്തിൽ പ്രവേശിക്കുന്നതിന് ഹെവി വാഹനങ്ങൾക്ക് നിശ്ചിതസമയങ്ങൾ ഒഴികെയുള്ള സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.
Also Read: നൂതന ആശയങ്ങളുമായി ശ്രദ്ധ നേടി ഉന്നത വിദ്യാഭ്യാസ കോൺക്ലേവ്
- കിള്ളിപ്പാലം ഭാഗത്തു നിന്നും ഈഞ്ചക്കൽ വഴി കഴക്കൂട്ടം ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ അട്ടക്കുളങ്ങര ഭാഗത്തു നിന്നും തിരിഞ്ഞ് സ്റ്റാച്യു- വി.ജെ.റ്റി- പാറ്റൂർ – ചാക്ക വഴി ബൈപ്പാസ് റോഡിലെത്തി പോകേണ്ടതാണ്.
- തിരുവല്ലം ഭാഗത്തു നിന്നും ഈഞ്ചക്കൽ വഴി കിഴക്കേകോട്ട ഭാഗത്തേക്ക് പോകുന്ന ഹെവിവാഹനങ്ങൾ തിരുവല്ലം -അമ്പലത്തറ- അട്ടക്കുളങ്ങര- വഴി പോകേണ്ടതാണ്.
- കിള്ളിപ്പാലം- പവർഹൗസ് റോഡ് ഭാഗത്ത് നിന്നും ഈഞ്ചക്കൽ വഴി കഴക്കൂട്ടം ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ ചൂരക്കാട്ടു പാളയം – തമ്പാനൂർ പനവിള- ആശാൻ സ്ക്വയർ – പാറ്റൂർ – ചാക്ക വഴിയോ, ശ്രീ കണ്ഠേശ്വരം- ഉപ്പിടാമൂട്- പേട്ട -ചാക്ക വഴിയോ ബൈപ്പാസ് റോഡിലെത്തി പോകേണ്ടതാണ്.
- ചാക്ക ഭാഗത്തു നിന്നും ഈഞ്ചക്കൽ ജംഗ്ഷൻ വഴി അട്ടക്കുളങ്ങര ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ ചാക്ക -പേട്ട – പാളയം വഴി പോകേണ്ടതാണ്.
- ചാക്ക ഭാഗത്തു നിന്നും കോട്ടയ്ക്കം ഭാഗത്തേക്കും, അട്ടക്കുളങ്ങര ഭാഗത്തേക്കും പോകുന്ന കാർ ഉൾപ്പടെയുള്ള ചെറിയ വാഹനങ്ങൾ പരാമാവധി ഈഞ്ചക്കൽ ജംഗ്ഷൻ ഒഴിവാക്കി പേട്ട- വഞ്ചിയൂർ – ഉപ്പിടാമൂട് – കിഴക്കേകോട്ട വഴി പോകേണ്ടതാണ്.
- അട്ടക്കുളങ്ങര ഭാഗത്തു നിന്നും ചാക്ക ഭാഗത്തേക്കും പോകുന്ന കാർ ഉൾപ്പടെയുള്ള ചെറിയ വാഹനങ്ങൾ പരാമാവധി ഈഞ്ചക്കൽ ജംഗ്ഷൻ ഒഴിവാക്കി വാഴപ്പള്ളി- ശ്രീകണ്ഠേശ്വരം-ഉപ്പിടാമൂട് -നാലുമുക്ക് – പേട്ട വഴിയും അട്ടക്കുളങ്ങര ഭാഗത്തു നിന്നും മുട്ടത്തറ ഭാഗത്തേക്കു് പോകുന്ന ചെറിയ വാഹനങ്ങൾ മണക്കാട് -കല്ലുമൂട് വഴിയോ മണക്കാട് കമലേശ്വരം വഴിയോ പോകേണ്ടതാണ്.
Also Read: കുട്ടിക്കൊരു വീട്; കെഎസ്ടിഎയുടെ സ്നേഹവീട്ടിൽ വിസ്മയക്കും വിഘ്നേഷിനും ഇനി സ്വപ്നങ്ങൾക്ക് ചിറക് നൽകാം
തിരുവനന്തപുരം സിറ്റി പോലീസിന്റെ മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്.
ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് 0471-2558731, 9497990005 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here