ഡ്രൈവിങ് ടെസ്റ്റിൽ ഉടൻ പരിഷ്‌കരണം നടപ്പാക്കുമെന്ന് ഗതാഗത കമീഷണർ സി എച്ച് നാഗരാജു.ട്രാക്ക് സിസ്‌റ്റവും പ്രൊബേഷൻ പീരിഡുമടക്കം ഏർപ്പെടുത്തിയാണ് പരിഷ്കരണം വരുന്നത്. ഇനി മുതൽ ഡ്രൈവിങ് ടെസ്‌റ്റ് പാസായാലും ആറുമാസം മുതൽ ഒരുവർഷം വരെ കാത്തിരിപ്പ് സമയം നടപ്പാക്കും.
ലേണേഴ്‌സ് പരീക്ഷയിൽ 20 ചോദ്യങ്ങളിൽ 12എണ്ണം ശരിയായാൽ (അറുപത് ശതമാനം) ജയിക്കും. ഈ രീതിയിൽനിന്ന് മാറി കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തി നെഗറ്റീവ് മാർക്ക് ഏർപ്പെടുത്തും.കേരളത്തിലെ റോഡുകളുടെ അതേ മാതൃകയിൽ ട്രാക്ക് സിസ്റ്റവും പ്രാവർത്തികമാക്കും. എച്ചും എട്ടും മാത്രം എടുത്താൽ ലൈസൻസ് കിട്ടുമെന്ന സ്ഥിതിയിൽനിന്ന് മാറ്റമുണ്ടാകണം. ഇതിനായി അക്രഡിറ്റഡ് ട്രെയിനിങ് ഡ്രൈവിങ് സ്‌കൂളിലൂടെ ട്രാക്ക് സിസ്റ്റം ഉൾപ്പെടുത്തി ഡ്രൈവിങ് പരീക്ഷ പരിഷ്‌കരിക്കും. സിഗ്‌സാഗ്, കയറ്റിറക്കം, വലിയ വളവ് എന്നിവയാകും ഉൾപ്പെടുത്തുക.
സംസ്ഥാനത്ത് ഏകീകൃത രജിസ്‌ട്രേഷൻ നടപ്പാക്കാൻ സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തുമെന്നും ഇതിനായി സാങ്കേതിക സമിതിയെ നിയോഗിച്ചെന്നും ഗതാഗത കമീഷണർ സി എച്ച് നാഗരാജു അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് വാഹന ഉടമയുടെ മേൽവിലാസമുള്ള ആർടിഒ തന്നെ വേണമെന്ന നിബന്ധന ഒഴിവാക്കുന്നത്. രജിസ്‌ട്രേഷൻ നമ്പറുകൾ ഉൾപ്പെടെയുള്ളതിൽ ആളുകൾക്ക് പ്രത്യേക താൽപര്യമുണ്ടാകും. ഫാൻസി നമ്പറുകൾക്കും ധാരാളം ആവശ്യക്കാരുള്ളതിനാൽ തർക്കത്തിനിടയാകാതെ മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിൽ ട്രയൽ റൺ നടത്തിയ ശേഷമായിരിക്കും ഹൈക്കോടതി നിർദേശം നടപ്പാക്കുക.
മാത്രമല്ല, പൊലീസുമായി സംയുക്ത പരിശോധന സംസ്ഥാനത്തുടനീളം പൊലീസുമായി ചേർന്ന് സംയുക്തവാഹന പരിശോധനയ്ക്ക് മോട്ടോർ വകുപ്പ് ഒരുങ്ങുന്നുണ്ട്. രാത്രികാല വാഹനപരിശോധന അടക്കം ഇനി മുട്ടകൾ കർശനമാക്കിയേക്കും. എല്ലാ ജില്ലകളിലേയും പ്രധാന നഗരങ്ങളിലുൾപ്പെടെ വ്യാപകപരിശോധനകളുണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here