‘ഓടുന്ന വാഹനങ്ങളിലെ തീപിടിത്തം’, ഉന്നതതല യോഗം ചേരാൻ ഗതാഗതവകുപ്പ്

ഓടുന്ന വാഹനങ്ങളിലെ തീപിടിത്തം തുടർക്കഥയായതോടെ ഉന്നതതല യോഗം ചേരാൻ ഗതാഗതവകുപ്പ്. വാഹന നിർമ്മാതാക്കളുടെയും വിദഗ്ധരുടെയും യോഗം ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടത്താനാണ്‌ തീരുമാനം. തീപിടിത്ത കാരണം കണ്ടെത്തി തടയുകയാണ് യോഗത്തിന്റെ ലക്ഷ്യം.

ALSO READ: കിളിമാനൂരിൽ റബ്ബർ പുരക്ക് തീ പിടിച്ചു, സമീപത്തെ പഴയ കെട്ടിടത്തിലേയ്ക്കും തീപടർന്നു: അഞ്ചുലക്ഷം രൂപയുടെ നഷ്ടം

കഴിഞ്ഞ ദിവസം മാവേലിക്കരയിൽ കാറിന് തീ പിടിച്ച് യുവാവ് വെന്ത് മരിച്ചിരുന്നു. കാർ വീട്ടിലേക്ക് കയറ്റവെ തീ പടരുകയും കാറിലുണ്ടായിരുന്ന കാരാഴ്മ കിണറ്റും കാട്ടിൽ കൃഷ്ണപ്രകാശ് (കണ്ണൻ -35) മരണപ്പെടുകയും ചെയ്തിരുന്നു. സമാന സംഭവങ്ങൾ ആവർത്തിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രശ്നത്തെക്കുറിച്ചു പഠിക്കാനും പരിഹാരം കണ്ടെത്താനും ഗതാഗത വകുപ്പ് തയാറെടുക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News