ഗതാഗത മന്ത്രി ആന്റണി രാജു രാജിവച്ചു

ഗതാഗത മന്ത്രി ആന്റണി രാജു രാജിവച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. ക്ലിഫ്ഹൗസില്‍ എത്തിയാണ് രാജിക്കത്ത് നല്‍കിയത്. എൽഡിഎഫിലെ മുൻധാരണ പ്രകാരമാണ് രാജി. കെ ബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും ഈ മാസം 29ന് പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.

Also Read: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവച്ചു

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ എല്‍ഡിഎഫിലെ നാല് കക്ഷികളില്‍ രണ്ട് കക്ഷികള്‍ക്ക് വീതം രണ്ടരവര്‍ഷം മന്ത്രിസ്ഥാനം എന്നത് ധാരണയായിരുന്നു. ഇതില്‍പ്രകാരമാണ് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്.

പുതിയ മന്ത്രിമാരായി കെ ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഈ മാസം 29ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വ്യക്തമാക്കി.

പുതിയ സ്ഥാനത്തില്‍ സന്തോഷമുണ്ടെന്നും ഏതു വകുപ്പ് ആണെങ്കിലും കൃത്യമായി പ്രവര്‍ത്തിക്കുമെന്നും കെ ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും പ്രതികരിച്ചു. പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News