കുഞ്ഞുങ്ങളുടെ മൃതദേഹം പുതപ്പുകൊണ്ട് പുതച്ചനിലയില്‍; ആ രംഗം ഭയാനകമായിരുന്നു; മലപ്പുറത്തെ നാലംഗ കുടുംബത്തിന്റെ മരണത്തില്‍ കാരണം തേടി പൊലീസ്

നാടിനെ നടുക്കുന്നതായിരുന്നു മലപ്പുറം മുണ്ടുപറമ്പ് മൈത്രി നഗറിലെ നാലംഗ കുടുംബത്തിന്റെ അപ്രതീക്ഷിത മരണം. മക്കളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹപരിശോധനാഫലവും ഇത് ശരിവെയ്ക്കുന്നു. എന്നാല്‍ വ്യക്തമായ കാരണമറിയണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരണം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

Also Read- ‘ഇവിടെ ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കള്‍, ഇത് പറയുന്നതില്‍ വിഷമമുണ്ട്’: കാജോള്‍

മൈത്രി നഗറില്‍ വാടകവീട്ടില്‍ താമസിക്കുകയായിരുന്ന സബീഷും ഷീനയും രണ്ട് മക്കളുമാണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പൊലീസും ട്രോമാകെയര്‍ വൊളന്റിയര്‍മാരും വീട്ടിലെത്തുമ്പോള്‍ നാല് പേരും മരിച്ചിരുന്നു. വീട്ടിനകത്തെ കാഴ്ച ഭയാനകമായിരുന്നുവെന്ന് പറയുകയാണ് ട്രോമാകെയര്‍ വൊളന്റിയര്‍ പറമ്പന്‍ കുഞ്ഞു.

Also Read- 13 കാരിയായ മകളെ അമ്മയുടെ അനുവാദത്തോടെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; അമ്മയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

സബീഷ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. മക്കളായ ഹരിഗോവിന്ദ്, ശ്രീവര്‍ധന്‍ എന്നിവര്‍ അതേ മുറിയില്‍ രണ്ട് കിടക്കകളിലായി മരിച്ചുകിടക്കുകയായിരുന്നു. കുട്ടികള്‍ മപിച്ചുകിടക്കുന്ന രംഗം മനസിനെ ഉലച്ചു. പുതപ്പുകൊണ്ട് പുതച്ച നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹങ്ങള്‍. ആത്മഹത്യയാണെന്ന സംശയത്തില്‍ പൊലീസും ട്രോമാകെയര്‍ വൊളന്റിയര്‍മാരും മുറിയില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും പറമ്പന്‍ കുഞ്ഞു പറഞ്ഞു. ആ നടുക്കുന്ന കാഴ്ചയില്‍ നിന്ന് പുറത്തുവരാന്‍ കുറച്ചുസമയമെടുത്തു. അതിന് ശേഷമാണ് പൊലീസും തങ്ങളും നടപടികളിലേക്ക് കടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News