ബിജെപി നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പരാതിയുമായി നിക്ഷേപകര്‍ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ എത്തി. കോടികളുടെ തട്ടിപ്പാണ് തിരുവിതാംകൂര്‍ സഹകരണ ബാങ്കില്‍ നടന്നത്. 112 പേരാണ് പരാതിക്കാര്‍. ബിജെപി നേതാവ് എംഎസ് കുമാര്‍ ആയിരുന്നു 19 വര്‍ഷമായി ബാങ്ക് പ്രസിഡന്റ്.
പത്തു കോടിയുടെ ക്രമക്കേടാണ് ഇതുവരെ അന്വേഷണത്തില്‍ കണ്ടെത്തിയത്. 32 കോടിയുടെ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 14 കേസുകള്‍ രെജിസ്റ്റര്‍ ചെയ്തു. കണ്ണമ്മൂല, തകരപ്പറമ്പ്,ശാസ്തമംഗലം,മണക്കാട് എന്നീ ശാഖകളിലെ നിക്ഷേപകരാണ് പരാതിക്കാര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here