ഹൈക്കോടതി ഉത്തരവിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ

തിരുവിതാംകൂർ ദേവസ്വം ബോർഡ് കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ. ദേവസ്വം ബോർഡിൻ്റെ പുതിയ കമീഷണറായി ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി സി വി പ്രകാശിനെ നിയമിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു. ദേവസ്വം ബോർഡിൻ്റെ ഹർജിയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിൻ്റെ നിലപാട് തേടി.

ALSO READ : ബാങ്ക് ഓഫ് മഹാരാഷ്ട്ര കേസ്, രണ്ടാംപ്രതി കാർത്തിക്കിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

നിയമസഭ പാസാക്കിയ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പുതിയ കമ്മീഷണറെ നിയമിക്കാൻ തങ്ങൾക്കാണ് അവകാശമെന്നാണ് ദേവസ്വം ബോർഡിൻ്റെ ഹർജിയിലെ വാദം. ഹൈക്കോടതി ഉത്തരവ് നിയമപ്രകാരമുള്ള തങ്ങളുടെ അധികാരം കവർന്നെടുക്കുന്നതിന് തുല്യമാണെന്നും ദേവസ്വം ബോർഡ് ഹർജിയിൽ ചൂണ്ടിക്കാണിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News