ബന്ദിപ്പൂരിലെ യാത്രാ നിരോധനം; പ്രിയങ്കാ ഗാന്ധിയുടെ വാഗ്ദാനം പൊള്ളയെന്ന് തെളിയിച്ച് സിദ്ധരാമയ്യയുടെ പ്രതികരണം

priyanka gandhi

വയനാട്ടിൽ ദേശീയ പാത 766 ലെ ഗതാഗത നിരോധനത്തിൽ പ്രിയങ്കാ ഗാന്ധിയുടെ വാഗ്ദാനത്തിനെതിരെ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രശ്നപരിഹാരത്തിനായി ഒരു പദ്ധതിയും സർക്കാരിന്‌ മുന്നിലില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധിയും കർണ്ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഉൾപ്പെടെയുള്ള നേതാക്കളും പ്രശ്നപരിഹാരമുണ്ടാവുമെന്ന് വയനാട്ടിൽ പ്രസംഗിച്ചിരുന്നു.

വോട്ട്‌ പെട്ടിയിലായപ്പോൾ പതിവ്‌ പൊലെ കോൺഗ്രസ്‌ വാഗ്ദാനങ്ങൾ മറന്നു. 2019 മുതൽ വയനാട്ടിൽ രാഹുൽ ഗാന്ധി തെരെഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ ഉപയോഗിക്കുന്ന വാഗ്ദാനത്തിൽ ആത്മാർത്ഥതയില്ലെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം സിദ്ധരാമയ്യ നടത്തിയ പ്രതികരണം. രാത്രി യാത്ര പ്രശ്നം കോൺഗ്രസ്‌ ഭരിക്കുന്ന കർണ്ണാടക സർക്കാരിന്‌ ഒറ്റ തീരുമാനത്തിലൂടെ തന്നെ മാറ്റാനാവുമെന്നും അതിനായുള്ള ശ്രമങ്ങളുണ്ടാവുമെന്നും എഐസിസി നേതാക്കൾ വയനാട്ടിൽ പ്രസംഗിച്ചിരുന്നു. എന്നാൽ ഇത്‌ പറഞ്ഞവരോട്‌ തന്നെ ചോദിക്കണമെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.

ALSO READ; പോളിങ് കുറഞ്ഞത് എൽഡിഎഫിനെ ബാധിക്കില്ല, ചേലക്കരയിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും: എംവി ഗോവിന്ദൻ മാസ്റ്റർ

കർണ്ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ വാഗ്ദാനമായിരുന്നു ഇത്‌ സംബന്ധിച്ച്‌ ഒടുവിൽ വന്നത്‌. കർണ്ണാടക സർക്കാർ എല്ലാവിധ ശ്രമവും പ്രശ്നപരിഹാരത്തിനായി നടത്തും എന്നായിരുന്നു വയനാട്ടിൽ പ്രചരണപരിപാടിയിൽ പറഞ്ഞത്‌. ഇതിനെതിരെ കർണ്ണാടകയിൽ പ്രതിഷേധം രൂപപ്പെട്ടിരുന്നു. കോൺഗ്രസിന്റെ രാഷ്ട്രീയ വഞ്ചന തുടരുകയാണെന്ന് എൽഡിഎഫ്‌ കൺവീനർ സികെ ശശീന്ദ്രൻ സംഭവത്തിൽ പ്രതികരിച്ചു. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി വയനാട്ടിലെ ജനങ്ങളെ കോൺഗ്രസ്‌ പറ്റിക്കുന്നത്‌ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാത്രി ഒൻപത്‌ മുതൽ രാവിലെ 6 വരെയാണ്‌ ബന്ദിപ്പൂരിലെ യാത്രാനിരോധനം. കോഴിക്കോട്‌ കൊല്ലഗൽ ദേശീയപാതയിൽ ഒൻപ്ത്‌ മണിക്കൂർ നിരോധനം 2004 ൽ ആണ്‌ നിലവിൽ വന്നത്‌. വയനാടിന്‍റെ സമ്പദ്‌ മേഖലയുടെ നടുവൊടിച്ച തീരുമാനത്തിനെതിരെ ശക്തമായ സമരങ്ങളും നടന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News