എംസി റോഡിൽ ട്രാവലർ തടി ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരു മരണം

MC Road Accident

എംസി റോഡിൽ ട്രാവലർ,തടി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ അങ്കമാലി നായത്തോട് ജംഗ്ഷന് സമീപമായിരുന്നു അപകടം സംഭവിച്ചത്. കാറ്ററിംഗ് യൂണിറ്റിലെ തൊഴിലാളികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.

പാലക്കാട് കിഴക്കഞ്ചേരി സ്വദേശി എലവും പാടം അബ്ദുൽ മജീദാണ് (59) മരിച്ചത്. അപകടത്തിൽപ്പെട്ട ട്രാവലറിന്റെ ഡ്രൈവറായിരുന്നു അബ്ദുൽ മജീദ്. പരുക്കേറ്റ 19 പേരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

Also Read: സൈബര്‍ തട്ടിപ്പു കേസ്: യുവമോര്‍ച്ച നേതാവ് ലിങ്കണ്‍ ബിശ്വാസിന്‍റെ കൂട്ടാളികളും പിടിയിലെന്ന് സൂചന

അതേസമയം, നിലമേലില്‍ പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീ ലോറിയിടിച്ച് മരിച്ചു. മുരുക്കുമണ്‍ സ്വദേശിനി ഷൈല (51) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് റോഡിൽ വീണ ഷൈലയുടെ ശരീരത്തിലൂടെ എതിരെ വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു.

Also Read: വീഡിയോ ഗെയിമില്‍ തോറ്റതിന് പിന്നാലെ ഒരു മാസം പ്രായമുള്ള മകനെ കൊന്നു; യുവാവിന് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ച് യുഎസ് കോടതി

ഷൈലയെ ആദ്യം ഇടിച്ച് തെറിപ്പിച്ച കാറും പിന്നീട് ഇടിച്ച ലോറിയും അപകടത്തിനു ശേഷം സംഭവ സ്ഥലത്ത് നിർത്താതെ പോയി. എല്ലാ ദിവസവും ഷൈല പ്രഭാത സവാരിക്ക് ഇറങ്ങാറുണ്ട്. പതിവ് പോലെ ഇന്ന് രാവിലെ നടത്തത്തിന് ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News