ഒറ്റയാന്‍ കബാലിയുടെ കൂടെ സെല്‍ഫിയെടുക്കാന്‍ യാത്രക്കാരുടെ ശ്രമം; ഗതാഗതം തടസപ്പെട്ടു

തൃശൂര്‍ അതിരപ്പിള്ളിയില്‍ വീണ്ടും കബാലിയുടെ വിളയാട്ടം. അതിനിടയില്‍ യാത്രക്കാരില്‍ ചിലര്‍ കബാലിയുടെ കൂടെ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത് ആനയെ പ്രകോപിപ്പിച്ചെങ്കിലും വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായില്ല.

ALSO READ:  കനത്ത കാറ്റും മഴയും; തൃശൂരില്‍ തെങ്ങ് വീണ് കാര്‍ തകര്‍ന്നു

റോഡിലിറങ്ങിയ ഒറ്റയാന്‍ വാഹന യാത്രക്കാരെ ഒന്നര മണിക്കൂറോളം ഭീതിയിലാഴ്ത്തി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ചാലക്കുടിയില്‍ നിന്നും മലക്കപ്പാറയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസാണ് ആന ആദ്യം തടഞ്ഞത്. പുതിയ ഡ്രൈവര്‍ ആയിരുന്നതിനാല്‍ ആനയെ കണ്ട് ഭയന്ന് ബസ് റോഡിനു നടുവില്‍ നിര്‍ത്തിയതോടെ വാഹന ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു.

ALSO READ:  ‘ഗ്യാരന്റി എന്ന വാക്ക് ഒരു കോമഡി’ ‘ദില്ലിക്കും ജബൽപൂരിനും ശേഷം രാജ്കോട്ട് വിമാനത്താവളത്തിന്റേയും മേൽക്കൂര തകർന്നു’; മൂന്നും ഉദ്‌ഘാടനം ചെയ്‌തത്‌ പ്രധാനമന്ത്രി

അരമണിക്കൂറോളം സമയം കഴിഞ്ഞ് ബസ് മൂന്നോട്ട് എടുത്തപ്പോള്‍ ആന റോഡില്‍ നിന്ന് മാറുകയും വാഹനങ്ങള്‍ പോവുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk