തീവണ്ടിയുടെ ശൗചാലയം പൂട്ടി അകത്തിരുന്നയാളെ പൂട്ട് പൊ‍ളിച്ച് പുറത്തെത്തിച്ചു

തീവണ്ടിയുടെ ശൗചാലയം പൂട്ടി വീണ്ടും യാത്രക്കാരൻ അകത്തിരുന്നു. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ആർപിഎഫ് എത്തി പൂട്ട് പൊളിച്ച് പുറത്തിറങ്ങിയ ഇയാളെ പിന്നീട് മാനസിക പ്രശ്നങ്ങളുള്ള ആളാണെന്ന് മനസ്സിലാക്കി വിട്ടയച്ചു
ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം – ഹൈദരാബാദ് ശബരി എക്സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴായിരുന്നു സംഭവം. ജനറൽ കംപാർട്ട്‌മെന്റിലെ ശൗചാലയത്തിൽ ആരോ കയറി ഏറെ നേരമായിട്ടും ഇറങ്ങാഞ്ഞത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് ആർപിഎഫിനെ വിവരമറിയിച്ചത്. തുടർന്ന് ആർപിഎഫ് എത്തി പൂട്ട് പൊളിച്ച് ഇയാളെ പുറത്തിറക്കുകയായിരുന്നു.
ഇതരസംസ്ഥാനക്കാരനായ ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടതിനെ തുടർന്ന് ആർപിഎഫ് കേസെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം വന്ദേ ഭാരത് എക്സ്പ്രസിലും ഷൊർണ്ണൂരിൽ വെച്ച് തന്നെ സമാനമായ രീതിയിലുള്ള സംഭവം നടന്നിരുന്നു.
കാസർഗോഡ് നിന്ന് കയറിയ മുംബൈ സ്വദേശിയാണ് ഇ-1 കോച്ചിന്‍റെ ശൗചാലയത്തിൽ കയറി അകത്ത് നിന്ന് പൂട്ടിയത്. തുടർന്ന് ഇയാളെ ആർപിഎഫ് എത്തി പൂട്ടുപൊളിച്ചാണ് പുറത്തെത്തിച്ചത്. സമാനമായ സംഭവങ്ങൾ തുടർക്കഥ ആയതോടെ പരിഹാരം കണ്ടെത്താൻ കഴിയാതെ വലയുകയാണ് ആർപിഎഫും റെയിൽവേ ഉദ്യോഗസ്ഥരും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News