സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍വന്നു

സംസ്ഥാനത്ത് ട്രോളിങ് നിരോധം നിലവില്‍വന്നു. ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസമാണ് ട്രോളിംങ്ങ് നിരോധനം. ട്രോളിങ് ബോട്ടുകള്‍ കടലില്‍ പോകുന്നില്ലെന്ന് ഉറപ്പാക്കാനായി അര്‍ദ്ധരാത്രി അധികൃതര്‍ ചങ്ങല ബന്ധിച്ചു. ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗതയാനങ്ങള്‍ക്ക് നിരോധനം ബാധകമല്ല.

ബോട്ടുകൾക്ക് ഇനി അറ്റകുറ്റപ്പണിയുടെ നാളുകളാണ്. യാനങ്ങൾ അറ്റകുറ്റപ്പണി നടത്തി, പെയിന്‍റടിച്ച് പരിശോധനയ്ക്ക് എത്തിക്കും.വലകൾ കഴിവതും അറ്റക്കുറ്റപ്പണി നടത്തി ഉപയോഗിക്കാൻ ശ്രമിക്കും. കഴിഞ്ഞ ഒരു മാസക്കാലം പ്രതീക്ഷിച്ചത്ര മത്സ്യം ലഭിച്ചില്ല.

അന്യസംസ്ഥാനത്ത് നിന്നുള്ള ബോട്ടുകൾ ദിവസങ്ങൾക്ക് മുമ്പേ തീരം വിട്ടു. അതേസമയം, ട്രോളിംങ് നിരോധനത്തിന് തെരഞ്ഞെടുത്ത സമയം അശാസ്ത്രീയമെന്ന് ബോട്ടുമകൾ പറയുന്നു.
ട്രോളിങ് കാലയളവിൽ ഇൻബോർഡ് വള്ളങ്ങൾക്ക് കടലിൽ മത്സ്യബന്ധനം നടത്താം. ട്രോളിങ് ആരംഭിക്കുന്നതോടെ മൽസ്യവില ഉയരാനും സാധ്യതയുണ്ട്. ഇതരസംസ്ഥാനത്ത് നിന്നുള്ള മത്സ്യ ഫുഡ് സേഫ്റ്റി വിഭാഗം പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News