പണം നല്‍കുന്നവര്‍ക്ക് മാത്രം ചികിത്സ, അറസ്റ്റിലായ ഡോക്ടറുടെ സ്വത്തുക്കളില്‍ ഇ ഡി  അന്വേഷണം

കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഡോ. ഷെറി ഐസക്കിന്‍റെ സ്വത്തുക്കളില്‍ ഇ ഡി  അന്വേഷണം നടത്തും. ഡോക്ടറുടെ വീട്ടിൽ നിന്നും 15 ലക്ഷം രൂപ പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് ഇ ഡി യുടെ അന്വേഷണം. പണം പിടിച്ചെടുത്ത വിവരം വിജിലൻസ് ഇ ഡി യെ അറിയിച്ചിരുന്നു. അതിനിടെ, ഷെറി ഐസക് ചികിത്സ നല്‍കിയിരുന്നത് പണം നല്‍കുന്നവര്‍ക്ക് മാത്രമെന്ന് വിജിലന്‍സ് കണ്ടെത്തി.

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോക്ടറുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിജിലൻസ് 15 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഇതോടെയാണ് ഇ ഡി അന്വേഷണത്തിന് വഴി തെളിഞ്ഞത്. ഇ ഡിക്ക് പുറമേ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലും ഷെറി ഐസക്കിന്‍റെ സ്വത്തുക്കളിന്മേല്‍ അന്വേഷണം നടത്തു.

ALSO READ: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ കുറ്റിക്കാട്ടില്‍ നിന്ന് പിടികൂടി

അതിനിടെ, ഷെറി ഐസക് ചികിത്സ നല്‍കിയിരുന്നത് പണം നല്‍കുന്നവര്‍ക്ക് മാത്രമെന്ന് വിജിലന്‍സ് കണ്ടെത്തി. ഡോക്ടറുടെ  ക്ലിനിക്കിന് സമീപത്തെ മെഡിക്കല്‍ ഷോപ്പ് വഴിയായിരുന്നു ഇടപാടുകൾ . കൈക്കൂലിത്തുക ഉറപ്പിച്ചിരുന്നതും കൈമാറിയിരുന്നതും ഇവിടെ. ക്ലിനിക്കില്‍ ഡോക്ടറെ കാണാനുള്ള ബുക്കിങ്ങും മെഡിക്കല്‍ ഷോപ്പ് വഴിയായിരുന്നു. ഡോക്ടറുടെ ഫീസും ശസ്ത്രക്രിയയ്ക്ക് നല്‍കേണ്ട തുകയും മെഡിക്കല്‍ഷോപ്പ് ആണ് രോഗികളെ അറിയിച്ചിരുന്നതെന്നും വിജിലന്‍സ് അന്വേഷണത്തിൽ വ്യക്തമായി.

ഡോക്ടറുടെ   മുളങ്കുന്നത്തുകാവിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ്് വിജിലന്‍സ് 15 ലക്ഷം രൂപ കണ്ടെടുത്തത്. നോട്ടെണ്ണല്‍ യന്ത്രം ഉപയോഗിച്ചാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്. ഷെറി ഐസക്കിനെതിരെ ചില വിവരങ്ങൾ   വിജിലന്‍സിന് നേരത്തെ ലഭിച്ചിരുന്നു പാലക്കാട് സ്വദേശിയാണ് ഡോക്ടര്‍ക്കെതിരെ രേഖാമൂലം പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍ പിടിയിലായത്.  വര്‍ഷങ്ങളായി ഡോക്ടര്‍ കൈക്കൂലി വാങ്ങിയതായാണ് വിജിലന്‍സിന്‍റെ പ്രാഥമിക നിഗമനം. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഓര്‍ത്തോ വിഭാഗം ഡോക്ടറാണ് . അപകടത്തില്‍ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയയ്ക്കായി 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കഴിഞ്ഞദിവസം ഡോക്ടര്‍ അറസ്റ്റിലാകുന്നത്.

ALSO READ: പോരാട്ടം ഫാസിസത്തിനെതിരെ, ഏക സിവില്‍ കോഡില്‍ പ്രതിഷേധം സെമിനാറില്‍ ഒതുക്കില്ല: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News