ജെസിബി ഉപയോഗിച്ച് മണ്ണ് മറ്റുന്നതിനിടെ വീടിന് മുകളിലേക്ക് മരം വീണു; വയോധികയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് പന്തീരാങ്കാവിൽ വീടിന് മുകളിൽ മരം വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. പുത്തൂർമഠം വടക്കേ പറമ്പിൽ ചിരുതക്കുട്ടി (85) ആണ് മരിച്ചത്. അടുത്ത പറമ്പിൽ ജെസിബി ഉപയോഗിച്ച് മണ്ണ് മറ്റുന്നതിനിടെ വീടിന് മുകളിലേക്ക് പന മരം വീണാണ് അപകടം. കൂടെ ഉണ്ടായിരുന്ന മകൻ വിനോദിന്റെ അഞ്ചുവയസ്സുകാരിയായ മകൾ ആരാധനയ്ക്കും പരുക്കേറ്റു.

Also Read; തമിഴ്‌നാട് ഉദുമലൈപേട്ടയിൽ ആനമല കടുവ സങ്കേതത്തിന് താഴെ പറമ്പിൽ കുടുങ്ങിയ കടുവയെ തിരികെ കാട്ടിലേക്ക് തുറന്നുവിട്ടു

കുട്ടിയുടെ പരുക്ക് ഗുരുതരമല്ല. പരുക്കേറ്റ ചിരുതക്കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താലൂക്ക് ദുരന്തനിവാരണ സേന വളണ്ടിയർമാരും നാട്ടുകാരും ചേർന്ന് വീടിന് മുകളിൽ വീണ മരം മുറിച്ചു മാറ്റി.

Also Read; എയര്‍ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തില്‍ ബ്ലേഡ്; അനുഭവം പങ്കുവെച്ചത് മാധ്യമപ്രവർത്തകൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News