കൊല്ലം തിരുമംഗലം ദേശീയപാതയിൽ മരം ഒടിഞ്ഞുവീണു

Tree fell Highway

കൊല്ലം തിരുമംഗലം ദേശീയപാതയിൽ മരം ഒടിഞ്ഞുവീണു. തെന്മല ഒറ്റക്കൽ മാൻ പാർക്കിന് സമീപത്താണ് മരം വീണത്. ഈ സമയം ഇതുവഴി വാഹനങ്ങൾ പോകാതിരുന്നത് വലിയ അപകടം ഒഴിവാക്കി. തെന്മല അടക്കം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ഇടവിട്ട് ശക്തമായ മഴ പെയ്തിരുന്നു. നിലവിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. കൊല്ലം ജില്ലയിൽ വ്യാപകമായി കനത്ത മഴയാണ് വെള്ളിയാഴ്ച പെയ്തത്. ജില്ലയിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്.

രണ്ടു മാസം മുമ്പും കൊല്ലം-തിരുമംഗലം ദേശീയപാതയിൽ മരം വീണ് ഗതാഗത തടസം ഉണ്ടായിരുന്നു. അന്ന് ആര്യങ്കാവിൽ കൂറ്റൻ കശുമാവ് റോഡിലേക്ക് പതിക്കുകയായിരുന്നു. ഇതേസമയം അതുവഴി കടന്നുപോയ കാർ യാത്രികർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

Also Read- വ്യാജ രേഖ ചമച്ച് സാമ്പത്തികതട്ടിപ്പ് നടത്തിയ ബിജെപി നേതാവിനെതിരെ പ്രതിഷേധവുമായി സിപിഐഎം

കൊല്ലം തിരുമംഗലം ദേശീയപാതയുടെ ചില ഭാഗങ്ങളിൽ ഇരുവശത്തും പിഴുതുവീഴാറായ നിലയിൽ മരങ്ങൾ നിൽപ്പുണ്ട്.

News Summary- A tree fell on the Kollam – Thirumangalam National Highway. The tree fell near Thenmala Otakkal Deer Park

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News