കൊച്ചി പച്ചാളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മണിക്കൂറുകളുടെ പരിശ്രമത്തിൽ ഫയർഫോഴ്സും റെയിൽവേ ഉദ്യോഗസ്ഥരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പച്ചാളം ലൂർദ് ആശുപത്രിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരമാണ് റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു വീണത്. റെയിൽവേ ലൈനിലേക്ക് വീണ മരം ഇലക്ട്രിക് ലൈനിൽ തട്ടി തീയുണ്ടായെന്ന് ദൃക്സാക്ഷി സമീപവസിയായ കുട്ടി അശ്വിൻ പറഞ്ഞു.
അപകടം നടക്കുമ്പോൾ മീറ്ററുകളുടെ മാത്രം ദൂരത്തിലായിരുന്നു ഇരു ട്രാക്കുകളിലായി വേണാട് എക്സ്പ്രസും മംഗള എക്സ്പ്രസും. വൻ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത് . ഉടനടി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഫയർഫോഴ്സും റെയിൽവേ ഉദ്യോഗസ്ഥരും ചേർന്ന് മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. രണ്ടരമണിക്കൂറോളം ട്രെയിൻ പിടിച്ചിട്ടതോടെ യാത്രക്കാരും വലഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here