ഇടുക്കി അടിമാലിയിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരം മുകളിലേക്ക് വീണ് തൊഴിലാളിയായ സ്ത്രീ മരിച്ചു

ഇടുക്കി അടിമാലി പീച്ചാടിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരം മുകളിലേക്ക് വീണ് തൊഴിലാളി സ്ത്രീ മരിച്ചു. മാമലകണ്ടം ഇളമ്പ്ലശ്ശേരി സ്വദേശി ശാന്ത (80) ആണ് മരിച്ചത്. പീച്ചട് കൈനഗിരിക്ക് സമീപം സ്വകാര്യ ഏലം എസ്റ്റേറ്റിൽ (കാഞ്ഞിരപ്പള്ളി എസ്റ്റേറ്റ്) ജോലി ചെയ്യുന്നിനിടയിലാണ് മരം ഒടിഞ്ഞുവീണത്. ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലം ആയതിനാൽ പുറത്തുനിന്നും ആളുകൾ എത്താൻ വൈകി. പിന്നീട് തോട്ടത്തിൽ ഉണ്ടായിരുന്ന മറ്റൊരു തൊഴിലാളികളും സൂപ്പർവൈസർമാണ് ആശുപത്രിയിൽ എത്തിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

Also Read; ‘ഗുജറാത്തിൽ എന്താണ് സംഭവിക്കുന്നത്? കൂട്ടത്തോടെ ആളുകൾ പാസ്‌പോർട്ട് ഉപേക്ഷിക്കുന്നു’, വിദേശത്തേക്ക് പോയവർ തിരിച്ചു വരുന്നില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News