ദില്ലിയില്‍ ഭൂചലനത്തിന്റെ പ്രകമ്പനം; ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ദില്ലിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും ഇന്ന് ഉച്ചയ്ക്ക് നേരിയ ഭൂചലനം അനുഭവപ്പെട്ടു. ദില്ലി എന്‍സിആറില്‍ പലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. കാബൂളിന്റെ വടക്കുകിഴക്ക് 241 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.

Also Read : വിലകൂട്ടി ഹോണ്ട; സിറ്റി, എലിവേറ്റ് എന്നിവയുടെ പുതുക്കിയ വില ഇങ്ങനെ

ഭൂചലനം ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും ആളപായമോ നാശനഷ്ടമോ ഉണ്ടായതായി ഉടന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാക്കിസ്ഥാനിലെ ലാഹോറിലും ജമ്മു കശ്മീരിന്റെ പൂഞ്ച് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News