പാലക്കാടും പ്രകമ്പനം; സാധനങ്ങൾ കുലുങ്ങിയെന്ന് പ്രദേശവാസികൾ

വയനാടിനും കോഴിക്കോടിനും പിന്നാലെ പാലക്കാടും പ്രകമ്പനം. പാലക്കാട് മണ്ണാർക്കാട് അലനല്ലൂരിലാണ് പ്രകമ്പനം ഉണ്ടായത്. രാവിലെ 10 മണിയോടെയാണ് അസാധാരണ പ്രതിഭാസം അനുഭവപ്പെട്ടത്. കോഴിക്കോട് കൂടരഞ്ഞി, മുക്കം, മെഡിക്കൽ കോളേജ് തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രകമ്പനം ഉണ്ടായത്. ഭൂചലനത്തിന്റെ സാധ്യതയില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

Also Read: വയനാട് ഉരുൾപൊട്ടൽ ദുരന്തം; ഓരോ കുടുംബത്തിനും അടിയന്തര ധനസഹായം അനുവദിക്കും: മുഖ്യമന്ത്രി

അതേസമയം, വയനാട്ടിൽ ഭൂമിക്കടിയിൽ പ്രകമ്പനവും മുഴക്കവും കേട്ടെന്ന് നാട്ടുകാർ. അസാധാരണ ശബ്ദം കേട്ടെന്ന് നാട്ടുകാർ അറിയിച്ചു. നൂറിലധികം ആളുകളെ മാറ്റിപാർപ്പിക്കാൻ നിർദേശം. ഇന്ന് രാവിലെ 10.30 ഓടെയാണ് മുഴക്കവും സ്ഫോടനത്തിന് സമാനമായ ശബ്ദവും കേട്ടത്. ആനപ്പാറ, താഴത്തുവയല്‍, എടക്കല്‍ പ്രദേശത്താണ് ശബ്ദമുണ്ടായത്. പ്രകമ്പനം സ്ഥിരീകരിച്ച് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. സ്ഥലത്തെ സ്കൂളുകൾക്ക് അവധി നൽകി. ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് നിന്ന് 30 കിലോമീറ്റർ മാറിയാണ് ഇപ്പോൾ പ്രകമ്പനം ഉണ്ടായിരിക്കുന്നത്. സ്ഥലത്ത് റവന്യു വകുപ്പ് പരിശോധന നടത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News