ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ-ഹനീഫ് അദെനി ചിത്രം ‘മാർക്കോ’ റിലീസ് ചെയ്യുന്നതിന് മുന്‍പ് വന്‍ ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തില്‍ ഇതുവരെ കാണാത്ത രൂപത്തിലും ആക്ഷൻ ഭാവത്തിലുമാണ് ഉണ്ണി മുകുന്ദനെത്തുന്നത്. ടീസർ മുതൽ ചിത്രവുമായി ബന്ധപ്പെട്ട് ഇതു വരെ വന്ന അപ്ഡേറ്റുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് സോഷ്യൽ മാധ്യമങ്ങളിൽ ലഭിച്ചത്. ഇപ്പോഴിതാ പുതിയ അപ്ഡേറ്റ് ആയി മാർക്കോയുടെ പ്രോമോ വീഡിയോ ഗാനം ‘മാർപാപ്പ’ പുറത്തിറങ്ങിയിരിക്കുകയാണ്. ബേബി ജീന്‍ ആലപിച്ച ഗാനത്തിന് വിനായക് ശശികുമാറിന്റെ വരികൾക്ക് സയീദ് അബ്ബാസ് ഈണം പകർന്നിരിക്കുന്നു. സയീദ് അബ്ബാസ് സ്വതന്ത്ര സംവിധായകനായി ഒരുക്കിയിരിക്കുന്ന ആദ്യ ഗാനമാണിതെന്ന പ്രത്യേകതയുമുണ്ട്. മറ്റൊരു പ്രത്യേകത ഈ പ്രോമോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ഉണ്ണി മുകുന്ദൻ എന്നതുമാണ്.
‘മലയാളത്തിന്റെ മോസ്റ്റ് വയലന്റ് ഫിലിം’ എന്ന് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്ന മാർക്കോ ഡിസംബർ 20ന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ ഒരേ സമയം യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു. ‘ബ്ലഡ്’ എന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം കോടിക്കണക്കിന് കാഴ്ച്ചക്കാരെ സ്വന്തമാക്കി. ആദ്യം പുറത്തിറങ്ങിയത് ഡബ്സി പാടിയ വേര്‍ഷനായിരുന്നു. എന്നാല്‍ സോഷ്യൽ മീഡിയയിൽ വന്ന ചര്‍ച്ചകൾക്ക് പിന്നാലെ അണിയറപ്രവര്‍ത്തകര്‍ സന്തോഷ് വെങ്കി പാടിയ വേര്‍ഷന്‍ പുറത്തിറക്കി.
Also read: സ്ത്രീപക്ഷ നിലപാടുകളോടുള്ള ഐക്യദാർഢ്യമായി ഐഎഫ്എഫ് കെയിൽ വനിതാ സംവിധായകരുടെ 52 ചിത്രങ്ങൾ
ഒരേ പാട്ട് രണ്ട് ഗായകരുടെ ശബ്ദത്തില്‍ പുറത്തിറങ്ങിയിട്ടും ഗാനം ട്രെന്‍ഡിങ് ലിസ്റ്റിലുണ്ട്. ഒന്നാം സ്ഥാനം സ്വന്തമാക്കിയത് സന്തോഷ് വെങ്കിയുടെ വേര്‍ഷനായിരുന്നെങ്കിലും ഡബ്ലിയു വേർഷൻ രണ്ടാം സ്ഥാനം നേടി. ബേബി ജീന്‍ പാടിയ ‘മാര്‍പ്പാപ്പ’ എന്ന ഗാനമാണ് പിന്നീട് പുറത്തിറങ്ങിയത്. ഈ മൂന്ന് ഗാനങ്ങളും യുട്യൂബില്‍ മ്യൂസിക് വിഭാഗത്തിൽ ട്രെന്‍ഡിങ് ലിസ്റ്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കി. ഒരേ ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ യുട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ വരികയെന്നത അപൂര്‍വ്വമാണ്.
ഉണ്ണി മുകുന്ദന്റെ മാസ്സ് വരവിനായ് വൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ആദ്യ നിർമ്മാണ ചിത്രമാണിത്. മാത്രമല്ല ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ പ്രൊമോഷൻസ് പ്രേക്ഷകർക്ക് കൂടുതൽ പ്രതീക്ഷയാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ഈ സിനിമക്ക് ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂരാണ് സംഗീതം പകരുന്നത്. ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
എക്സിക്യൂറിറ്റിവ് പ്രൊഡ്യൂസർ: ജുമാനാ ഷെരീഫ്, ഗാനരചന: വിനായക് ശശികുമാർ, ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബിനു മണമ്പൂർ, ഓഡിയോഗ്രഫി: എം.ആർ. രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ: കിഷൻ, പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ ടെൻ ജി മീഡിയ, വി എഫ് എക്സ്: 3 ഡോർസ്, സ്റ്റീൽസ്: നന്ദു ഗോപാലകൃഷ്ണൻ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here