ഐപിഎല്ലില്‍ 100 വിക്കറ്റുകള്‍ നേടി ട്രെന്റ് ബോള്‍ട്ട്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ട്രെന്റ് ബോള്‍ട്ട് 100 വിക്കറ്റ് തികച്ചു. ബാംഗ്ലൂര്‍ ബാറ്റിംഗ് നിരയിലെ ഏറ്റവും പ്രധാനിയായ വിരാട് കോഹ്ലിയുടെ വിക്കറ്റെടുത്താണ് ബോള്‍ട്ട് തന്റെ 100ാം വിക്കറ്റ് തികച്ചത്. ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെയാണ് കൊഹ്ലിയുടെ വിക്കറ്റ് ബോള്‍ട്ട് സ്വന്തമാക്കിയത്. ഇതാദ്യമായല്ല ട്രെന്റ് ബോള്‍ട്ട് ആദ്യ ഓവറില്‍ വിക്കറ്റ് വീഴ്ത്തി കാണികളെ ഞെട്ടിക്കുന്നത്. ഈ സീസണിലെ പല മത്സരങ്ങളിലും ആദ്യ ഓവറില്‍ വിക്കറ്റ് വീഴ്ത്താന്‍ ബോള്‍ട്ടിനു സാധിച്ചിട്ടുണ്ട്.

21 വിക്കറ്റുകളില്‍ ബോള്‍ട്ട് നേടിയിട്ടുള്ളത് മത്സരത്തിലെ ആദ്യ ഓവറിലും. ഇത് കാണിക്കുന്നത് പവര്‍പ്ലെ സമയത്ത് ബോള്‍ട്ട് എത്രമാത്രം അപകടകാരിയാണ് എന്നത് തന്നെയാണ്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരുമായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തിലും തുടക്കത്തില്‍ തന്നെ ആര്‍സിബിയുടെ രണ്ടു വിക്കറ്റുകള്‍ കൊയ്യാന്‍ ബോള്‍ട്ടിനു സാധിച്ചു.

ഐപിഎല്ലിന്റെ 2021ലെ സീസണിനു ശേഷം മുംബൈ ഒഴിവാക്കിയ താരമാണ അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News