ജമ്മു കശ്മീര്‍ ഭീകരാക്രമണം; പിന്നില്‍ ടിആര്‍എഫ് എന്ന് സംശയം

JAMMU KASHMIR TERRORIST ATTACK

ജമ്മു കശ്മീര്‍ ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ തൊയ്ബ ബന്ധമുളള ടിആര്‍എഫ് എന്ന് സംശയം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുളള ടിആര്‍എഫിന്റെ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഭീകരര്‍ക്കായുളള തെരച്ചില്‍ മേഖലയില്‍ തുടരുകയാണ്.

ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം  ലഷ്‌കര്‍ ഇ തൊയ്ബയുടെ അനുബന്ധ ഭീകരസംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തതായാണ് വിവരം. ആക്രമണത്തിന്റെ ത്തരവാദിത്വം ഏറ്റെടുത്തുളള ടിആര്‍എഫിന്റെ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കശ്മീര്‍ താഴ് വരയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണ് ടിആര്‍എഫ്. ടിആര്‍എഫ് മേധാവി ഷെയ്ഖ് സജ്ജാദ് ഗുല്‍ ആണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.

ഗന്ദര്‍ബാല്‍ ജില്ലയിലെ സോനാമാര്‍ഗ് മേഖലയിലെ തുരങ്ക നിര്‍മ്മാണ സൈറ്റിന് നേരെ നടന്ന ആക്രമണത്തില്‍ ഒരു ഡോക്ടറും ആറ് അതിഥി തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. മധ്യ കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയില്‍ ഗഗനീറിനെ സോനാമാര്‍ഗുമായി ബന്ധിപ്പിക്കുന്ന ഇസഡ്-മോര്‍ തുരങ്ക നിര്‍മ്മാണത്തിനിടെയായിരുന്നു തീവ്രവാദി ആക്രമണം. ശ്രീനഗര്‍, സോനാമാര്‍ഗ്, കാര്‍ഗില്‍ എന്നിവയെ ബന്ധിപ്പിക്കുന്ന ജമ്മു കാശ്മീരിലെ 6.5 കിലോമീറ്റര്‍ നീളമുള്ള രണ്ടുവരി റോഡ് തുരങ്കമാണ് ഇസഡ്-മോര്‍ഹ് ടണല്‍. മണിക്കൂറില്‍ 1,000 വാഹനങ്ങള്‍ പരമാവധി മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ അനുവദിക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കശ്മീരിലും ലഡാക്കിലും ഇന്ത്യന്‍ സൈന്യത്തിനും പ്രതിരോധത്തിനും കരുത്തു നല്‍കുന്നതും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക വികസനത്തിന് കാരണമാകുകയും ചെയ്യുന്ന ഒന്നാണ് ഈ തുരങ്കം. അതുകൊണ്ട് തന്നെ തദ്ദേശിയരല്ലാത്തവരെ ലക്ഷ്യം വച്ചുളള ആക്രമണത്തില്‍ നിരവധി സംശയങ്ങളും ഉയരുന്നുണ്ട്. വനനിബിഡ മേഖലയില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അടക്കം എത്തി ഭീകരര്‍ക്കായി പരിശോധന തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration