കുറ്റകൃത്യവുമായി നേരിട്ട് കെജ്‌രിവാളിനെ ബന്ധിപ്പിക്കുന്ന തെളിവുകൾ ഇഡിക്ക് ഹാജരാക്കാനായില്ലെന്ന് വിചാരണ കോടതി. ഇഡി പക്ഷപാതപരമായിപെരുമാറുന്നു. വിജയ് നായർ കേജ്‌രിവാളിന് വേണ്ടി പ്രവർത്തിച്ചതെന്ന് തെളിയിക്കാനായില്ല. കൃത്യമായ രേഖകൾ ഇല്ലാതെ ആരെയും ജയിലിൽ അടയ്ക്കാൻ ഇത്തരം അന്വേഷണങ്ങൾ കാരണമാകും. എഫ്ഐആറുകളിൽ അരവിന്ദ് കെജ്രിവാളിന്റെ പേരില്ലാത്തതിനെ കുറിച്ചും ഇ ഡി മൗനം പാലിക്കുന്നുവെന്നും വിചാരണ കോടതി ജാമ്യ ഉത്തരവിൽ പറഞ്ഞു.
അതേസമയം, മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിൻ്റെ ജാമ്യം ദില്ലി ഹൈക്കോടതി തടഞ്ഞു. വിചാരണക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ച കേജ്‍രിവാള്‍ ഇന്ന് ജയില്‍ മോചിതനാകുമെന്നാണ് കരുതിയിരുന്നത്. ഇഡിയുടെ കടുത്ത എതിർപ്പ് മറികടന്നുകൊണ്ടായിരുന്നു കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യം നൽകിയ വിചാരണ കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി ദില്ലി ഹൈക്കോടതിയെ സമീപിച്ചു.
Also Read: സംസ്ഥാനത്ത് 10,000 യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കും: മന്ത്രി വീണാ ജോര്‍ജ്
വിചാരണക്കോടതിയില്‍ വിശദമായ വാദമുന്നയിക്കാന്‍ അനുവദിച്ചില്ലെന്നും മതിയായ സമയം നല്‍കിയില്ലെന്നും ഇഡി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.. വിചാരണക്കോടതി പുറപ്പെടുവിച്ച ജാമ്യ ഉത്തരവിന്‍റെ പ്രാബല്യം തടഞ്ഞ ദില്ലി ഹൈക്കോടതി, ഇക്കാര്യത്തില്‍ ഇന്നുതന്നെ വിശദവാദം കേള്‍ക്കാന്‍ തീരുമാനിച്ചു. ഇതോടെ കേജ്‍രിവാളിന്‍റെ മോചനം നീളും. ജാമ്യനടപടി ഹൈക്കോടതി സ്റ്റേ ചെയ്താല്‍ മുഖ്യമന്ത്രി ജയിലില്‍ തുടരേണ്ടി വരും. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കല്‍ പോലുള്ളയ്ക്ക് കാരണമാകും എന്ന വാദങ്ങളാവും ഇഡി ഉയർത്തുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here