നമ്പര്‍ സേവ് ചെയ്തിട്ടില്ലേ? വിളിക്കുന്നത് ആരാണെന്നറിയാം ഇനി!

ടെലിക്കോം വകുപ്പിന്റെ നിര്‍ദേശപ്രകാരം, സേവ് ചെയ്യാത്ത നമ്പറില്‍ നിന്നും വരുന്ന കോളുകള്‍ക്കൊപ്പം വിളിക്കുന്നയാളുടെ പേരും ലഭ്യമാക്കാനുള്ള സംവിധാനത്തിന്റെ ട്രെയര്‍ ആരംഭിച്ചു. ആര്‍ക്കാണോ ഫോണ്‍കോള്‍ ലഭിക്കുന്നത് അവര്‍ക്ക്, വിളിക്കുന്നയാളുടെ വിവരം അറിയാന്‍ അവകാശമുണ്ടെന്ന് കേന്ദ്രം മുമ്പ് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് മുംബൈ, ഹരിയാന എന്നിവിടങ്ങളില്‍ ചില കമ്പനികള്‍ ട്രയല്‍ ആരംഭിച്ചിരിക്കുന്നത്.

ALSO READ: എസ്‌ഐയെ ഇടിച്ച് വാഹനം നിര്‍ത്താതെ പോയ സംഭവം; കൂട്ടാളിയും പിടിയില്‍

നമ്പറിനൊപ്പം പേരുകൂടി കാണിക്കുന്ന കോളിങ് നെയിം പ്രസന്റേഷന്‍ (സിഎന്‍എപി) രാജ്യത്ത് നടപ്പാക്കാണമെന്നാണു ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) കേന്ദ്രത്തിനു നിര്‍ദേശം നല്‍കിയിരുന്നു. സിം എടുക്കുമ്പോള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയിലെ പേരാകും നമ്പറിനൊപ്പം കാണാനാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News