ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; വിചാരണ ഒക്ടോബർ 4 മുതൽ

ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ ഉടൻ ആരംഭിക്കും. കേസിൽ ഒക്ടോബർ 4 മുതൽ 18 വരെ വിചാരണ നടക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് അറിയിച്ചു.

ALSO READ: പുതിയ നിപ കേസുകൾ ഒന്നുമില്ല, വെന്റിലേറ്ററിലുള്ള കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി: മന്ത്രി വീണാ ജോർജ്

കേസിൽ ഇന്ന് സമർപ്പിച്ച കുറ്റപത്രത്തിൽ 376 A വകുപ്പ് കോടതി ഒഴിവാക്കി. പകരം ബലാത്സംഗത്തിനുശേഷം കൊലപാതകം നടത്തി എന്ന വകുപ്പ് കൂട്ടിച്ചേർത്തു. തുടർന്ന് വകുപ്പുകളിൽ മറ്റ് ആശയക്കുഴപ്പങ്ങൾ ഇല്ല എന്നും പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് വ്യക്തമാക്കി. 99 സാക്ഷികളെയാണ് കേസിൽ വിസ്തരിക്കാനൊരുങ്ങുന്നത്. കേസിൽ ഇന്ന് കുറ്റപത്രം കോടതിയിൽ വായിച്ചുകേൾപ്പിച്ചു

ALSO READ: ദേഷ്യം ഉള്ളവര്‍ക്ക് ആഘോഷിക്കാന്‍ അവസരം”: പീഡന പരാതിയില്‍ പ്രതികരിച്ച് മല്ലു ട്രാവലര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News