മിസോറാമില്‍ ശക്തമായ ത്രികോണ മത്സരം. അധികാരത്തിലിരിക്കുന്ന മിസോ നാഷണല്‍ ഫ്രണ്ടും പ്രതിപക്ഷത്തിരിക്കുന്ന സോറം പീപ്പിള്‍സ് മൂവ്‌മെന്റും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ മത്സരമാണ് നടക്കുന്നത്. ചില മണ്ഡലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ബിജെപിയും രംഗത്തുണ്ട്.
മിസോറാമില്‍ അധികാരത്തിലിരിക്കുന്ന മിസോ നാഷണല്‍ ഫ്രണ്ട് ഇക്കുറി അധികാര തുടര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ പ്രതിപക്ഷമായ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് മിസോ നാഷണല്‍ ഫ്രണ്ടിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. സംസ്ഥാനത്ത് വമ്പന്‍ തിരിച്ച് വരവ് ലക്ഷ്യമിടുന്ന കോണ്‍ഗ്രസും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. ചില സര്‍വ്വെ കള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നും പ്രവചിച്ചിട്ടുണ്ട്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി മിസോ നാഷണല്‍ ഫ്രണ്ടും സോറം പീപ്പിള്‍സ് മൂവ്‌മെന്റും സംസ്ഥാനത്തേക്ക് ആര്‍എസ്എസിന് ന് വഴിയൊരുക്കുകയാണെന്ന് കുറ്റപ്പെടുത്തി.
Also Read: എബിവിപി തെരഞ്ഞെടുപ്പ് നോമിനേഷനുകള്‍ നശിപ്പിച്ചു: പ്രതിഷേധവുമായി എസ്എഫ്ഐ
മണിപ്പൂരിലെ മെയ്‌തെയി – കുകി കലാപം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കു കി സ്വാധീന സംസ്ഥാനമായ മിസോറാമില്‍ BJP യും ശക്തമായി തന്നെയാണ് പ്രചാരണ രംഗത്തുള്ളത്. സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധ വികാരമുണ്ടെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസും സോറം പീപ്പിള്‍സ് മൂവ്‌മെന്റും. അതേസമയം ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതും ചില പ്രാദേശിക പാര്‍ട്ടികളുടെ സാനിധ്യവും സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണമാകുമോ എന്ന് കോണ്‍ഗ്രസിനും സോറം പീപ്പിള്‍സ് മൂവ്‌മെന്റിനും ആശങ്കയുണ്ട്. 40 അംഗ മിസോറാം നിയമസഭയിലേക്ക് നവംബര്‍ 7 ന് നടക്കുന്ന തെരഞ്ഞെടുപ്പിനായി വാശിയേറിയ പ്രചാരണമാണ് സംസ്ഥാനത്ത് നടക്കുന്നത്.
Also Read: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ അഞ്ചുദിവസം മഴ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here