ആദിവാസി സഹോദരങ്ങൾക്ക് ക്രൂര മർദനം; ബന്ദികളാക്കി മർദ്ദിച്ചു

ആദിവാസി സഹോദരങ്ങൾക്ക് ക്രൂര മർദനം. മധ്യപ്രദേശിൽ ആണ് സംഭവം. മധ്യപ്രദേശിൽ ബിജെപി പ്രവർത്തകൻ ആദിവാസിയുടെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെയാണിത്. 18ഉം 15ഉം വയസ്സുള്ള ആദിവാസി സഹോദരങ്ങളെയാണ് ബന്ദികളാക്കി മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് കേസെടുത്ത് മൂന്നുപേരെ അറസ്റ്റ് ചെയ്തു.

സഹോദരങ്ങൾ ബൈക്കിൽ സഞ്ചരിക്കുമ്പോൾ വാഹനം ചെളിയിൽ തെന്നി ഇരുവരും റോഡിൽ വീഴുകയായിരുന്നു. ഇതേച്ചൊല്ലി പിന്നാലെ വന്നവർ സഹോദരങ്ങളുമായി തർക്കത്തിൽ ഏർപ്പെട്ടു. തർക്കം രൂക്ഷമായതോടെ ഇവരെ ഒരു സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ കൊണ്ടുപോയി ബന്ദികളാക്കി മർദ്ദിക്കുകയായിരുന്നുവെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആദിത്യ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

also read; ‘ഏക സിവില്‍ കോഡിനെതിരെ ഒരുമിച്ചുള്ള പ്രതിരോധമാണ് വേണ്ടത്; കോണ്‍ഗ്രസിന് ചാഞ്ചാട്ടം’: മന്ത്രി പി.രാജീവ്

മർദ്ദനത്തിൽ പരുക്കേറ്റ സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം, പട്ടികജാതി-വർഗ അതിക്രമങ്ങൾ തടയൽ നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം കേസെടുത്തതായി ഡിസിപി കൂട്ടിച്ചേർത്തു.

also read; ഇതാ മറ്റൊരു കേരള സ്റ്റോറി കൂടി; ഗീതയേയും വിഷ്ണുവിനെയും ഒന്നിപ്പിച്ച് ലീഗ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News