സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; ഊരുമൂപ്പനെ തടഞ്ഞ് നിർത്തി മർദ്ദിച്ച് മൂന്നംഗ സംഘം

എറണാകുളത്ത് ആദിവാസി മൂപ്പനെ ക്രൂരമായി മർദ്ദിച്ചു. കാലടി ചെങ്ങലിലാണ് സംഭവം. ഊരുമൂപ്പനായ ഉണ്ണിയെ മൂന്നംഗ സംഘം മർദ്ദിക്കുകയായിരുന്നു. പ്രതികലർ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു. ചെങ്കൽ സ്വദേശികളായ ഡിൻസ്, ഷിന്റോ, പ്രവീൺ എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരിൽ രണ്ട് പേര് നേരിട്ട് മൂപ്പനെ മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Also Read; തമിഴ്നാട്ടിൽ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രായപൂർത്തിയാകാത്ത രണ്ട് പേർ അറസ്റ്റിൽ

ചായക്കടയിലേക്ക് പോവുകയായിരുന്ന മൂപ്പനെ വഴിയിൽ തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സ്ത്രീകളെ ശല്യം ചെയ്തതിനു പ്രതികളെ ഉണ്ണി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തെത്തുടർന്നാണ് പ്രതികൾ ഉണ്ണിയെ ആക്രമിച്ചത്. ആക്രമത്തിനിരയായ ഉണ്ണി മറ്റൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read; പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊക്കെയ്ന്‍ പാര്‍ട്ടി; പിടിയിലായത് ബിജെപി നേതാവിന്റെ മകൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News