മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നിപ്പ നെഗറ്റീവ് റിപ്പോര്‍ട്ട് വേണമെന്ന മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷനല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയുടെ ഉത്തരവ് പിന്‍വലിക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. ട്രൈബല്‍ യൂണിവേഴ്‌സിറ്റി അധികൃതരുമായി ആശയവിനിമയം നടത്തി. ഉത്തരവ് പിന്‍വലിക്കുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് ഇ-മെയില്‍ സന്ദേശമയച്ചുവെന്നും മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.
നിപാ വൈറസ് സ്ഥിരീകരണത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് IGNTU വില്‍ അഡ്മിഷന്‍ നിഷേധിക്കുന്ന നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് എ എ റഹീം എം പി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു.
കേരളത്തില്‍ നിപ്പാ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ട കേരളത്തില്‍ നിന്നുള്ള എല്ലാ വിദ്യാര്‍ത്ഥികളും, നിപ്പാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട്, അഡ്മിഷന്‍ നടപടി ക്രമങ്ങളുടെ തലേദിവസമാണ് അധികൃതര്‍ വിജ്ഞാപനമിറക്കുന്നത്. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും യാത്രാ മധ്യേ യായിരിക്കുകയും പെട്ടന്നുള്ള അറിയിപ്പ് മൂലം പ്രവേശനം നല്‍കാതിരിക്കുകയും ചെയ്യുന്നത് നീതി നിഷേധമാണെന്ന് എം പി കത്തില്‍ ചൂണ്ടികാട്ടി.
Also Read: നിപ ഐസൊലേഷൻ വാർഡിൽ ഡിവൈഎഫ്ഐ ഭക്ഷണം വിതരണം ചെയ്യും
പ്രവേശനം നഷ്ടപ്പെടുത്തുന്നത് ഓരോ വിദ്യാര്‍ഥിയുടെ ഭാവിയും അക്കാദമിക ജീവിതവും അനിശ്ചിതത്ത്വത്തിലാക്കും. IGNTU അധികൃതരുടെ ഈ നടപടിയില്‍ ഇടപെടണമെന്നും, കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ലഭിക്കാനാവശ്യമായ എല്ലാ സജീകരണങ്ങള്‍ നടത്തണമെന്നും എ എ റഹീം എം പി കത്തിലൂടെ മന്ത്രിയോട് ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here