അട്ടപ്പാടിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീക്ക് പരുക്ക്; കൈയൊടിഞ്ഞു

അട്ടപ്പാടിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീക്ക് പരുക്കേറ്റു. കോട്ടമലയിലാണ് സംഭവം. ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടമല ഊരിലെ പൊന്നിക്കാണ്(61) പരുക്കേറ്റത് ഇവരുടെ ഇടതുകൈ ഒടിഞ്ഞു.

Also read- ‘വാനില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, കുതറിയോടി രക്ഷപ്പെട്ടു’; 15കാരി ‘മെനഞ്ഞ കഥ’യുടെ ചുരുളഴിഞ്ഞപ്പോള്‍

വീട്ടില്‍ നിന്ന് വെള്ളമെടുക്കാന്‍ പാത്രവുമായി പുഴയിലേക്ക് പോകുമ്പോഴാണ് പന്നി ആക്രമിച്ചത്. ചേമ്പിന്‍ കൂട്ടത്തില്‍ മറഞ്ഞ് നിന്നിരുന്ന ഒറ്റയാന്‍ ഇവര്‍ക്ക് നേരെ ചാടുകയായിരുന്നു.

കരച്ചില്‍ കേട്ട് ഓടിയെത്തിയവര്‍ പൊന്നിയെ ഉടന്‍ തന്നെ കോട്ടത്തറ ഗവണ്‍മെന്റ് ട്രൈബല്‍ ആശുപത്രിയില്‍ എത്തിച്ചു. എല്ല് പൊട്ടിയിട്ടുണ്ട്. രണ്ട് മാസം മുന്‍പ് ഷോളയൂരില്‍ വീടിന് പിന്നില്‍വെച്ചുണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടിരുന്നു.

Also read- മണിപ്പൂർ അശാന്തം; ചുരാചന്ദ്പുർ – ബിഷ്ണുപുർ അതിർത്തിയിൽ വീണ്ടും സംഘർഷാവസ്ഥ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News