മിന്നുമണിക്ക് സംസ്ഥാന സർക്കാരിൻ്റെ ആദരം

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ മലയാളി താരം മിന്നുമണിക്ക് സംസ്ഥാന സർക്കാരിൻ്റെ ആദരം. തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനം വിവിധ പരിപാടികളോടെയാണ് സംസ്ഥാനത്ത് ആചരിച്ചത്. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. തദ്ദേശീയ വനിതയും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം തേടിയ മലയാളിയുമായ മിന്നു മണിയെ ചടങ്ങിൽ ആദരിച്ചു.സംസ്ഥാന സർക്കാരിനു വേണ്ടി മുഖ്യമന്ത്രി ഉപഹാരം നൽകി.

Also Read: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

ചടങ്ങിൽ മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനായി. മന്ത്രിമാരായ വി ശിവൻ കുട്ടി, വി അബ്ദുറഹ്മാൻ, ജി ആർ അനിൽ, ആന്റണി രാജു തുടങ്ങിയവർ സംസാരിച്ചു. മിന്നുമണി സദസിനോട് സംവദിച്ചു. തദ്ദേശീയ വിഭാഗത്തിൽ നിന്ന് ഉന്നത വിജയം നേടിയ യുവ പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.

Also Read: മദ്യ നയത്തിനെതിരെ രാഷ്ട്രീയ പ്രചാരണം നടക്കുന്നു; മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News