തിരുച്ചിറപ്പളളിയില്‍ വിമാനം തിരിച്ചിറക്കിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

AIRINDIA

ചെന്നൈ തിരുച്ചിറപ്പളളിയില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. മുതിര്‍ന്ന ഡിജിസിഎ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി. 15 വര്‍ഷം പഴക്കമുളള വിമാനത്തിന് മുമ്പ് രണ്ട് തവണയും സമാന പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

സാങ്കേതിക തകരാര്‍ സംഭവിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നശേഷമാണ് ഷാര്‍ജയില്‍ ഇറങ്ങേണ്ട വിമാനം തിരുച്ചിറപ്പളളിയില്‍ തന്നെ തിരിച്ചിറക്കിയത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവാണ് സാങ്കേതിക തടസ്സത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ 15 വര്‍ഷം പഴക്കമുളള ഇതേ വിമാനത്തിന് മുമ്പ് രണ്ട് തവണയും സമാന പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ALSO READ: ട്രിച്ചിയിൽ ആശങ്ക: എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം ആകാശത്ത് വട്ടമിട്ട് പറക്കുന്നു

സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക തകരാര്‍ എങ്ങനെയുണ്ടായിയെന്ന് ഡിജിസിഎ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി പരിശോധിക്കുകയാണ്. എയര്‍ ഇന്ത്യ വിമാനക്കമ്പനിയില്‍ നിന്നും ഡിജിസിഎ വിശദീകരണം തേടി. എയര്‍ ഇന്ത്യയും ആഭ്യന്തര അന്വേഷണം നടത്തുകയാണ്. രണ്ട് മണിക്കൂറോളം ആശങ്കകള്‍ സൃഷ്ടിച്ചശേഷമാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. സുരക്ഷിതമായ ലാന്‍ഡിംഗ് നടത്തിയ പൈലറ്റ് ഇക്രോം റിഫാഡ്ലിയും സഹ പൈലറ്റ് മൈത്രി ശ്രീകൃഷ്ണ ഷിറ്റോളിനെയും ജീവനക്കാരെയും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News