‘സിദ്ധാര്‍ത്ഥിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു’: വെറ്ററിനറി സര്‍വകലാശാല ഡീന്‍ ഡോ.എംകെ നാരായണന്‍

സിദ്ധാര്‍ത്ഥിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് വെറ്ററിനറി സര്‍വകലാശാല ഡീന്‍ ഡോ.എംകെ നാരായണന്‍. സംഭവമറിഞ്ഞ് പത്തുമിനിറ്റിനുളളില്‍ സ്ഥലത്തെത്തി. ബന്ധുക്കളെ യഥാസമയം വിവരമറിയിച്ചുവെന്നും എംകെ നാരായണന്‍ പ്രതികരിച്ചു.

Also read:“ഏഴ് പുരുഷന്മാര്‍ ചേര്‍ന്ന് റേപ്പ് ചെയ്തു, മര്‍ദിക്കുകയും മോഷ്ടിക്കുകയും ചെയ്തു”; ദുരനുഭവം പങ്കുവെച്ച് ഝാര്‍ഖണ്ഡില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി

ഹോസ്റ്റലിൽ നേരത്തെ റാഗിങ് നടന്നിട്ടില്ല. അടിയുണ്ടായെന്ന വിവരം അറിഞ്ഞില്ലെന്നും ഡീന്‍ മാധ്യമങ്ങളോട് പറഞ്ഞു. വാർഡൻ ഹോസ്റ്റലിൽ അല്ല താമസിക്കുന്നത്. വിവരം അറിയിച്ചപ്പോള്‍10 മിനിറ്റിനുള്ളിൽ അവിടെ എത്തി. ബന്ധുക്കളെ യഥാസമയം അറിയിച്ചു. എല്ലാ കാര്യവും ഡീനിന് ചെയ്യാനാകില്ല. ഹോസ്റ്റലിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് അസിസ്റ്റന്റ് വാർഡൻ റിപ്പോർട്ട് തന്നിരുന്നുവെന്നും ഡീൻ പറഞ്ഞു.

Also read:‘എന്നെ തകര്‍ത്തുകളഞ്ഞു ഈ വാര്‍ത്ത’, ആര്‍ക്കും ഒരിടത്തുമുണ്ടാവരുത് ഇത്തരമൊരു അനുഭവം: കുറിപ്പ് പങ്കുവെച്ച് ദുൽഖർ സൽമാൻ

സർവകലാശാലയ്ക്ക് തെറ്റുപറ്റിയിട്ടില്ല. വിദ്യാർഥികളെ ആരെയും സംരക്ഷിക്കുവാൻ ശ്രമിച്ചിട്ടില്ല. മര്‍ദനത്തിന് കാരണം വാലന്‍റൈന്‍സ് ഡേയില്‍ ഉണ്ടായ തര്‍ക്കമാണെന്നും ഡീൻ വിശദീകരിച്ചു. അതേസമയം അറസ്റ്റിലായ മുഴുവൻ പ്രതികളിൽ നിന്നും പൊലീസ് വിശദമായ വിവരങ്ങൾ തേടും. പൊലീസ് കസ്റ്റഡിയിലും ആവശ്യപ്പെടും. സംഭവത്തിനാസ്പദമായ മുഴുവൻ കാര്യങ്ങളിലും അന്വേഷണം നടത്താനാണ്‌ പോലീസ്‌ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News