പട്ടാപ്പകൽ പര്‍ദ്ദ ധരിച്ചെത്തി മുളകുപൊടി എറിഞ്ഞ് മോഷണം നടത്താൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്ററ് ചെയ്തു. തൊളിക്കോട് സ്വദേശിനി മാലിനി എന്ന സ്ത്രീയെയാണ് പോലീസ് പിടികൂടിയത്. നെടുമങ്ങാട് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്‍വശത്തുള്ള ബ്‌ളൂബെറി ബ്യൂട്ടിപാര്‍ലറിലാണ് സംഭവം നടന്നത്. പര്‍ദ്ദ ധരിച്ചെത്തിയ മാലിനി ബ്യൂട്ടിപാര്‍ലറിലെ ജീവനക്കാരിയായ ശ്രീക്കുട്ടിയുടെ മാലയാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. പര്‍ദ്ദ ധരിച്ച് കണ്ണുകള്‍ മാത്രം പുറത്തു കാണത്തക്ക രീതിയിലാണ് സ്ത്രീ ബ്യൂട്ടിപാര്‍ലറിലെത്തിയത്.
also read :ലീവിന് നാട്ടിലെത്തിയ സൈനികനെ തട്ടിക്കൊണ്ടുപോയി, കാറില്‍ രക്തക്കറ
പ്രതി ജീവനക്കാരിയായ ശ്രീക്കുട്ടിയോട് മുടിയുടെ ട്രീറ്റ്‌മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിക്കുകയും, ട്രീറ്റ്‌മെന്റ് വേണമെന്നും ബന്ധുവായ സ്ത്രീ എത്തുന്നതുവരെ വെയിറ്റ് ചെയ്യാമെന്നും പറഞ്ഞു. തുടര്‍ന്ന് ശ്രീക്കുട്ടിയുടെ ആഭരണങ്ങളില്‍ തൊട്ടു നോക്കുകയും സ്വര്‍ണമാണെന്ന് ചോദിച്ച് ഉറപ്പു വരുത്തുകയും ചെയ്ത ശേഷം ഇവർ ശ്രീക്കുട്ടിയെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ച് അകത്തുള്ള മുറിയിലേക്ക് പറഞ്ഞുവിട്ടു. തൊട്ടു പിന്നാലെ ബാഗ് തുറന്ന് മുളകുപൊടിയെടുത്ത് ഉളളിലേയ്ക്ക് നടന്ന പ്രതി ശ്രീക്കുട്ടിയുടെ മുഖത്തേയ്ക്ക് മുളകുപൊടി എറിയുകയായിരുന്നു. തുടർന്ന് ശ്രീക്കുട്ടി നിലവിളിച്ചുകൊണ്ട് പുറത്തേയ്ക്ക് ഓടുകയായിരുന്നു. ഇതുകണ്ട സമീപത്തുള്ള കടക്കാരും നാട്ടുകാരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി മാലിനിയെ കസ്റ്റഡിയിലെടുത്തു. മാലിനി സ്ഥിരം കുറ്റവാളിയാണെന്നും ഇവര്‍ക്കെതിരെ മറ്റ് കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.
also read :മണിപ്പൂരില്‍ സമാധാനം പുലരണം, ‘ഇന്ത്യ’ന്‍ സംഘം ഗവര്‍ണറെ കണ്ടു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here