സിഗ്നല്‍ തെറ്റിച്ചെത്തിയ കാർ തടയാന്‍ ശ്രമിച്ചു; ദില്ലിയിൽ പൊലീസ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് ഡ്രൈവർ

POLICE

സിഗ്നല്‍ തെറ്റിച്ചെത്തിയ കാർ തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ കാർ ഡ്രൈവർ വാഹനമിടിപ്പിച്ച ശേഷം ബോണറ്റിലിട്ട് റോഡിലൂടെ വലിച്ചിഴച്ചു. ഡല്‍ഹിയിലെ ബെര്‍ സറായ് ഏരിയയില്‍ ശനിയാഴ്ച വൈകുന്നേരം 7.30ഓടെ ആയിരുന്നു സംഭവം. വസന്ത് കുഞ്ച് സ്വദേശിയായ ജയ് ഭഗവനാണ് ഇത്തരത്തിലൊരു അപകടം ഉണ്ടാക്കിയത്.

ശനിയാഴ്ച വൈകിട്ട് ബെർസറായ് മാർക്കറ്റിനടുത്തുള്ള സിഗ്‌നലിൽ വെച്ച് ജയ് റെഡ് സിഗ്നൽ മറികടന്ന് തന്റെ കാറുമായി മുന്നോട്ട് പോയിരുന്നു. ഇത് ശ്രദ്ധയിൽപെട്ട
എഎസ് ഐ പ്രമോദ്, ഹെഡ്കോൺസ്റ്റബിൾ ശൈലേഷ് എന്നിവർ കാറിന് മുൻപിലേക്ക് നിന്ന് കാർ തടഞ്ഞു.

ALSO READ; ഭാര്യയുടെ മുന്നിൽ വെച്ച് യുവാവിനെ ‘അങ്കിൾ ‘ എന്ന് വിളിച്ചു; ഭോപ്പാലിൽ കടയുടമയ്ക്ക് ക്രൂര മർദനം

തുടർന്ന് കാർ നിർത്തിയ ജയ് അപ്രതീക്ഷിതമായി കാർ മുന്നോട്ട് എടുക്കുകയായിരുന്നു. ഇതോടെ അപ്രതീക്ഷിതമായി മുന്നോട്ടെടുത്ത കാറിടിച്ച് രണ്ട് പൊലീസ് ഉദ്യോഗസ്ഥരും കാറിന്റെ ബോണറ്റിന്റെ മുകളിലേക്ക് വീണു.തുടർന്ന് പ്രതി പൊലീസ് ഉദ്യോഗസ്ഥരെയുമായി കാർ മുന്നോട്ട് ഓടിക്കുകയും ഇരുവരും നിയന്ത്രണം വിട്ട് റോഡിലേക്ക് വീണതോടെ കാറുമായി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു.

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ഇയാൾക്കുമേൽ ചുമത്തിയിട്ടുണ്ട്.  പരിക്ക് പറ്റിയ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News