തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷത പാലിക്കണം: വിമർശനവുമായി തൃണമൂൽ കോൺഗ്രസ്

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്ത് . തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷത പാലിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് തൃണമൂൽ കോൺഗ്രസ്. നടപടികൾ സുതാര്യമാകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിക്കണമെന്നും സുപ്രീം കോടതിയുടെ മേൽ നോട്ടത്തിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം മുന്നോട്ട് വെയ്ക്കുമെന്നും തൃണമൂൽ കോൺഗ്രസ് എം പി സാഗരിക ഘോഷ് അറിയിച്ചു. ബിജെപി വോട്ടർമാരുടെ മൊബൈൽ ഫോണിലേക്ക് വിളിച്ചും മെസേജ് അയച്ചും വോട്ട് അഭ്യർത്ഥിക്കുകയാണെന്നും വോട്ടർമാരുടെ മൊബൈൽ നമ്പർ ബിജെപിക്ക് എങ്ങനെ കിട്ടിയെന്നും തൃണമൂൽ കോൺഗ്രസ് ചോദിക്കുന്നു .

Also Read: കേരളത്തിനും തമിഴ്നാടിനുമെതിരെയുള്ള വിവാദ പരാമർശം; മാപ്പ് പറഞ്ഞ് കേന്ദ്രമന്ത്രി ശോഭാ കരന്തലജേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News