ബംഗാളിൽ സിപിഐഎം പാർട്ടി ഓഫീസുകളും പ്രവർത്തകരുടെ വീടുകൾക്കും നേരെ ആക്രമണം നടത്തി തൃണമൂൽ കോൺഗ്രസ്‌

തെരഞ്ഞെടുപ്പ്‌ ഫലത്തിന് പിന്നാലെ ബംഗാളിലെ സിപിഐഎം ഇടതുമുന്നണി പ്രവർത്തകർക്കു നേരെ വ്യാപക ആക്രമണം അഴിച്ചുവിട്ട്‌ തൃണമൂൽ കോൺഗ്രസ്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി സിപിഐ എം പാർട്ടി ഓഫീസുകളും നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളും തൃണമൂൽ പ്രവർത്തകർ അടിച്ചു തകർത്തു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കുപറ്റി.

ALSO READ: ‘മാറ്റമില്ല’, നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുത്ത് എൻഡിഎ സഖ്യം

വിജയാഘോഷ റാലികളിൽ പങ്കെടുക്കുന്നവർ സംഘടിതമായി അക്രമം അഴിച്ചുവിടുകയായിരുന്നു. സിപിഐ എം പ്രവർത്തകരുടെ വീടുകൾ തെരഞ്ഞുപിടിച്ച് ആക്രമണം നടത്തുകയായിരുന്നു. ഉത്തര 24 പർഗാനാസ് ജില്ലയിൽ ബാരാനഗറിൽ ജ്യോതി ബസുവിന്റെ പേരിലുള്ള പാർടി ഓഫീസും അടിച്ചു തകർത്തു. ജാദവ്‌പുർ, ഡയമണ്ട് ഹാർബർ, ഡംഡം, സെറാംപുർ, പൂർവ ബർദ്വമാൻ, മൂർഷിദാബാദ്, ബാരക്പുർ തുടങ്ങിയ മണ്ഡലങ്ങളിൽ വ്യാപകമായ അക്രമമാണ്.

തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നതു മുതൽ ആരംഭിച്ച അക്രമം നിർബാധം തുടരുകയാണ്. തൃണമൂൽ സംഘടിപ്പിക്കുന്ന അക്രമം അവസാനിപ്പിച്ച് സമാധാനം സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ആവശ്യപ്പെട്ടു.

ALSO READ: സുപ്രഭാതം പത്രത്തിനെതിരെ വിമർശനം; ബഹാവുദ്ദീൻ നദ്‌വിക്ക് സമസ്തയുടെ താക്കീത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News