ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് നേരെ വ്യാപക ആക്രമണം; ബിജെപിയെന്ന് ആരോപണം

ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് നേരെ വ്യാപക ആക്രമണം. കൂച്ച് ബിഹാറിലെ ബറോകോദാലിയിലെ തൃണമൂൽ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ചു. ബിജെപിയാണ് ഓഫീസ് കത്തിച്ചത് എന്ന് ടിഎംസി ആരോപിച്ചു. ആലിപുർദ്വാറിലെ തൂഫാൻഗഞ്ചിൽ ബിജെപി പ്രവർത്തകർ ആയുധങ്ങളുമായി ഭീഷണിപ്പെടുത്തുന്നതായി ടിഎംസി അറിയിച്ചു. ബരോകോഡലിയിൽ ബൂത്ത് ഏജൻറുമാരെ ബിജെപി കയ്യേറ്റം ചെയ്തതായും ടിഎംസി പറഞ്ഞു.

Also Read: ലോക്‌സഭ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിംഗ് ആരംഭിച്ച സാഹചര്യത്തിലാണ് ടിഎംസിക്ക് നേരെ ബിജെപി വ്യാപക ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. 17 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. അരുണാചൽ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പും ആരംഭിച്ചു.

Also Read: ആരോഗ്യസ്ഥിതി കണക്കിലെടുത്തുള്ള പരിശോധന; കെജ്‌രിവാളിന്റെ ഹർജി ദില്ലി റൗസ് അവന്യു കോടതി ഇന്ന് വീണ്ടും പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News