തൃണമൂൽ – കോൺഗ്രസ് പോര്: ന്യായ് യാത്രക്ക് ഗസ്റ്റ് ഹൗസിലെ ഉച്ചഭക്ഷണ അനുമതിക്കുള്ള അപേക്ഷ പോലും തള്ളി മമത സർക്കാർ

ബംഗാളില്‍ തൃണമൂല്‍- കോണ്‍ഗ്രസ് പോര് മുറുകുന്നു. രാഹുല്‍ഗാന്ധിയുടെ ജോഡോ ന്യായ് യാത്രയ്ക്കിടെ മാല്‍ഡ ഗസ്റ്റ് ഹൗസില്‍ ഉച്ചഭക്ഷണത്തിനായി അനുമതി തേടി കോണ്‍ഗ്രസ് നല്‍കിയ അപേക്ഷ മമത സര്‍ക്കാര്‍ തളളി. മമത ബാനര്‍ജിയും അന്നേദിവസം മാല്‍ഡയില്‍ ഉണ്ടെന്നാണ് വിശദീകരണം. അതേസമയം ജോഡോയാത്രയ്ക്ക് ലഭിക്കുന്ന സ്വീകാര്യത തൃണമൂലിനെ ഭയപ്പെടുത്തുന്നുവെന്നും ജാഥയുടെ പോസ്റ്ററുകള്‍ ഉള്‍പ്പെടെ നശിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.

Also Read: സിമി സംഘടനാ നിരോധനം; അഞ്ച്‌ വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ

ദേശീയതലത്തില്‍ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിക്കുമ്പോഴും സംസ്ഥാന തലത്തില്‍ ബദ്ധവൈരികളായി മാറുകയാണ് തൃണമൂലും കോണ്‍ഗ്രസും. ബംഗാളിലൂടെ കടന്നുപോകുന്ന രാഹുല്‍ഗാന്ധിയുടെ ജോഡോയാത്രയ്ക്ക് അനുമതി ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ മമത സര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നുവെന്നാണ് ആരോപണം. ഏറ്റവും ഒടുവിലായി ന്യായ് യാത്രയ്ക്കിടെ മാല്‍ഡ ഗസ്റ്റ് ഹൗസില്‍ ഉച്ചഭക്ഷണത്തിനായി അനുമതി തേടി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നല്‍കിയ അപേക്ഷ മമത സര്‍ക്കാര്‍ തളളിയെന്നാണ് റിപ്പോര്‍ട്ട്. അന്നേദിവസം മമത ബാനര്‍ജി അവിടെയെത്തുന്നതാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്നും വിശദീകരണം. എന്നാല്‍ തൃണമൂലിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ജോഡോ യാത്രയ്ക്ക് സംസ്ഥാനത്ത് ലഭിക്കുന്ന സ്വീകാര്യതയാണ് തടസ്സങ്ങളുണ്ടാക്കാന്‍ കാരണമെന്ന് ജയറാം രമേശ് പ്രതികരിച്ചു.

Also Read: ഫോട്ടോ പുറത്ത് കാണിക്കും, കാമുകന്റെ ഭീഷണി; പീഡനത്തിനിരയായ പത്താംക്ലാസുകാരി ജീവനൊടുക്കി

സിലിഗുരിയില്‍ ജോഡോ യാത്രയുടെ പോസ്റ്ററുകള്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു. ന്യായ് യാത്രയുടെ ഭാഗമായി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന് അനുമതി ലഭിക്കുന്നില്ലെന്ന് ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയും ആരോപിച്ചു. ജോഡോ യാത്രയിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന് നേരത്തേ മമത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നീട് മമമതയെ ക്ഷണിച്ചതായി കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. എന്നാല്‍ ഇതുവരയെും ഇന്ത്യ മുന്നണിയുടെ ഭാഗമായി മമത, ന്യായ് യാത്രാവേദിയില്‍ എത്തിയിട്ടില്ല. മാത്രമല്ല, രാഹുലുമായി കൂടിക്കാഴ്ച നടത്താന്‍ പോലും മമത തയ്യാറായിട്ടില്ല. ബിഹാറില്‍ പര്യടനം തുടരുന്ന ന്യായ് യാത്ര, മറ്റന്നാള്‍ വീണ്ടും ബംഗാളിലേക്ക് പ്രവേശിക്കും. വടക്കന്‍ മേഖലകളിലാണ് ഇനി പര്യടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News