തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ക്ക് അറസ്റ്റില്‍

റേഷന്‍ അഴിമതിക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഷാന്‍ ഷെയ്ഖ് അറസ്റ്റില്‍. ഒളിവില്‍ പോയി ഒരു മാസം കഴിഞ്ഞാണ് ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സന്ദേശ് ഖാലിയില്‍ സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്ന ആരോപണത്തില്‍ കുറ്റാരോപിതനാണ് ഷാജഹാന്‍.

ALSO READ ;ഉറക്കക്കുറവ് കാണിക്കാനെത്തി; ബിജെപി വാർഡ് മെമ്പർ വനിതാ ഡോക്ടറെ മർദിച്ചു; അറസ്റ്റ്

ഷാജഹാന്‍ ഷെയ്ഖും അനുയായികളും ചേര്‍ന്ന് സ്ത്രികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന ആരോപണം സന്ദേശ് ഖാലി മേഖലയില്‍ വന്‍ വിവാദം സൃഷ്ടിച്ചിരിക്കുകയാണ് . അതിനിടെ ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റു ചെയ്യുന്നതിന് തടസമില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇഡിക്കും സിബിഐക്കും സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ALSO READ ;ലോകായുക്ത ബിൽ; ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയം: മന്ത്രി പി രാജീവ്

അതേസമയം ഷാജഹാന്‍ ഷെയ്ഖിന്റെ അറസ്റ്റില്‍ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ്.നിയമവാഴ്ചയുള്ള പുലരി ബംഗാളില്‍ തിരിച്ചുവരുന്നുവെന്നും നല്ല കാര്യങ്ങള്‍ നടക്കുന്നതില്‍ ഏറെ സന്തോഷമെന്നും ഗവര്‍ണര്‍ സി വി ആനന്ദ ബോസ് പറഞ്ഞു.ഇരുണ്ട കാലഘട്ടം ഉണ്ടായേക്കാം എന്നാല്‍ പിന്നീട് പ്രകാശം വരും, അതാണ് ജനാധിപത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News