റേഷൻ അഴിമതി കേസ്; ശങ്കർ ആദ്യയെ ഇ. ഡി അറസ്റ്റ് ചെയ്തതിന് തുടർന്ന് ബംഗാളിൽ വ്യാപകമായ അതിക്രമം

റേഷൻ അഴിമതി കേസിൽ ബോൻഗാവ് മുൻ നഗരസഭാ അധ്യക്ഷനും തൃണമൂൽ നേതാവുമായ ശങ്കർ ആദ്യയെ ഇ. ഡി അറസ്റ്റ് ചെയ്തതിന് തുടർന്ന് വ്യാപകമായ അതിക്രമം. നോർത്ത് 24 പർഗാനസിലാണ് ആൾക്കൂട്ടം ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ബംഗാൾ പൊലീസ് അറിയിച്ചു. തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിൻ്റെ വസതിയിൽ പരിശോധനയ്ക്ക് എത്തിയ ഇ.ഡി ഉദ്യോഗസ്ഥർക്കുനേരെയാണ് ഇന്നലെ ആദ്യം ആക്രമണം ഉണ്ടായത്. എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ബംഗാൾ ബി.ജെ.പി നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.

ALSO READ: ഉത്തരേന്ത്യയിൽ അതിശൈത്യം കടുക്കുന്നു; ദില്ലിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News