രാജ്യസഭയില്‍ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധം; ഡെറിക് ഒബ്രിയാന് സസ്‌പെൻഷൻ

തൃണമൂൽ എംപി ഡെറിക് ഒബ്രിയാനെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതിനാണ് സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ ഈ സമ്മേളന കാലയളവ് മുഴുവന്‍. രാജ്യസഭ 2 മണി വരെ നിര്‍ത്തിവെച്ചു.

Also Read; വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ കോടതി വെറുതെ വിട്ടു 

അതേസമയം 2023 ഓഗസ്റ്റിലും സമാനമായ സംഭവത്തിൽ ഡെറിക് ഒബ്രിയാനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രാജ്യസഭാംഗത്തിന് ചേരാത്ത അനിയന്ത്രിതമായ പെരുമാറ്റത്തിന്റെ പേരിലാണ് തൃണമൂൽ കോൺഗ്രസ് രാജ്യസഭാംഗം ഡെറിക്ക് ഒബ്രിയാനെ സസ്‌പെന്‍ഡ് ചെയ്തത്. വർഷകാല സമ്മേളനം അവസാനിക്കും വരെയാണ് സസ്‌പെൻഷൻ നൽകിയിരുന്നത്. മൺസൂൺ സമ്മേളനത്തിന്റെ മണിപ്പൂര്‍ വിഷയത്തിലെ ചര്‍ച്ചയ്ക്കിടെ സഭാനടപടികള്‍ തുടര്‍ച്ചയായി ശല്യപ്പെടുത്തുകയും ചെയറിനെ അനുസരിക്കാതിരിക്കുകയും ചെയ്തതിനാലാണ് നടപടിയെന്ന് ജഗ്ദീപ് ധൻഖർ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News