മുത്തലാഖ് ബില്ലിനു ശേഷം മുസ്‌ലിം സ്ത്രീകളുടെ മുഴുവന്‍ പിന്തുണ ബി.ജെ.പിക്കും മോദി സര്‍ക്കാറിനുമാണെന്ന പി.വി. അബ്ദുല്‍ വഹാബിന്റെ പാര്‍ലിമെന്റിലെ പ്രസംഗം മുസ്‌ലിം ലീഗ് അംഗീകരിക്കുന്നുണ്ടോ എന്നറിയാന്‍ പ്രബുദ്ധ കേരളത്തിന് അതീവ താല്‍പര്യമുണ്ടെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.
Also Read: എച്ച്എല്‍എല്‍: ബ്ലഡ് ബാഗുകള്‍ക്ക് ബിഐഎസ് അംഗീകാരം
ബി.ജെ.പിയോട് ഇതുവരെ പരോക്ഷമായ അടുപ്പം കാണിക്കാറുള്ള ലീഗ് നേതാക്കളുടെ ഇതഃപര്യന്ത ശൈലി വിട്ട്, പരസ്യമായ ബാന്ധവത്തിലേക്ക് കടക്കാനുള്ള നീക്കമായി വേണം വഹാബിന്റെ പ്രസംഗത്തെ കാണാന്‍. തമാശരൂപേണയോ പരിഹാസ രീതിയിലോ അല്ല ലീഗ് നേതാവിന്റെ മോദി സ്തുതിയെന്ന് ശരീരഭാഷയില്‍നിന്ന് വ്യക്തമാണ്.
Also Read: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലേർട്ട്
പാര്‍ലിമെന്റിനകത്ത് വര്‍ഗീയ ഫാസിസത്തെയും ന്യൂനപക്ഷ വിരുദ്ധരായ ബി.ജെ.പി നേതാക്കളെയും തള്ളിപ്പറയാന്‍ ഇതുവരെ ആര്‍ജവം കാണിക്കാത്ത ലീഗ് നേതാക്കള്‍ ഒടുവില്‍ സ്തുതിപാഠകരായി മാറിയത് അവരുടെ തനിനിറം തുറന്നുകാട്ടുന്നു. കോ.ലീ.ബി ബന്ധത്തെക്കുറിച്ചുള്ള ആത്മവിശ്വാസമാകാം ഈ അഭ്യാസത്തിനു പിന്നില്‍. ഇങ്ങനെ പോയാല്‍ പച്ചപ്പതാകയും കാവിക്കൊടിയും കൂട്ടിക്കെട്ടുന്ന കാലം അതിവിദൂരമല്ല. മുസ്‌ലിം വിരോധം മൂത്ത് കൊണ്ടുവന്ന ഒരു നിയമ നിര്‍മാണത്തെ മതേതര കക്ഷികള്‍ ഒന്നാകെ തള്ളിപ്പറയുമ്പോള്‍ വഹാബിന്റെ ഈ വാഴ്ത്തുപാട്ട് ലീഗിന്റെ പുതിയ രാഷ്ട്രീയമാണ് തുറന്നു കാട്ടുന്നതെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here