തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ. ബാബുവിന് വീണ്ടും തിരിച്ചടി. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഹൈക്കോടതിയിൽ കേസിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചതിനാൽ വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യമാണ് കെ ബാബു കോടതിയിൽ ഉന്നയിച്ചത്.
തൃപ്പൂണിത്തുറ എം.എല്‍. എ കെ ബാബുവിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന
എം സ്വരാജ് ഫയല്‍ ചെയ്ത തിരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വീണ്ടും വിസമ്മതിച്ചു. നേരത്തെ ഒരിക്കല്‍ സ്റ്റേ ആവശ്യം സുപ്രീംകോടതി തള്ളിയിട്ടുണ്ടെന്ന് എം സ്വരാജിന് വേണ്ടി ഹാജരായ അഡ്വ പി വി ദിനേശ് കോടതിയില്‍ പറഞ്ഞു. മതചിഹ്നം ഉപയോഗിച്ച് വോട്ട് അഭ്യര്‍ഥിച്ചുവെന്ന് ആരോപിച്ച് ബാബുവിനെതിരെ ഫയല്‍ ചെയ്ത തി രഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവിനെതിരെയാണ് ബാബു സുപ്രീം കോടതിയെ സമീപിച്ചത്.
ALSO READ: സംസ്ഥാന സ്‌കൂൾ കലോത്സവം: ലോഗോ പ്രകാശിപ്പിച്ചു
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ച് സ്വരാജിന് നോട്ടീസ് അയച്ചിരുന്നു. അതിനിടെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ബാബു സുപ്രീം കോടതിയില്‍ പുതിയ അപേക്ഷ ഫയല്‍ചെയ്തു. ഹൈക്കോടതിയില്‍ കേസിന്‍റെ നടപടിക്രമങ്ങള്‍ ആരംഭിച്ചതിനാല്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് കെ ബാബു കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍, ആവശ്യം അംഗീകരിക്കാന്‍ സുപ്രീം കോടതി തയാറായില്ല. തിരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീലില്‍ വാദം കേള്‍ക്കുന്നത് പരിഗണിക്കാനായി ജനുവരി 10 ലേക്ക് മാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here