തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്, കെ ബാബുവിന് തിരിച്ചടി

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ കെ ബാബുവിന് തിരിച്ചടി. കേസ് നിലനില്‍ക്കില്ലെന്ന കെ ബാബുവിന്റെ ഹര്‍ജി ഹൈകോടതി തള്ളി. അയ്യപ്പന്റെ പേര് ഉപയോഗിച്ച് ബാബു വോട്ട് അഭ്യര്‍ത്ഥിച്ചെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി എം സ്വരാജ് ഹര്‍ജി നല്‍കിയിരുന്നു.

ഈ കേസ് നിലനില്‍ക്കില്ലെന്ന കെ ബാബുവിന്റെ ഹര്‍ജിയാണ് കോടതി തള്ളിയത്. സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. അയ്യപ്പന് ഒരു വോട്ടെന്ന പരാമര്‍ശം പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ പിന്നീട് കോടതി വിശദമായ വാദം കേൾക്കും. കൃത്യമായ തെളിവുകൾ കോടതിയിൽ സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അനുകൂല ഉത്തരവുണ്ടായതെന്ന് എം സ്വരാജിൻ്റെ അഭിഭാഷകൻ അഡ്വ കെ എസ് അരുൺകുമാർ പറഞ്ഞു.

എന്നാല്‍, ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ലെന്ന് കെ ബാബു പ്രതികരിച്ചു. നിയമോപദേശവുമായി മുന്നോട്ട് പോകുമെന്നും യുഡിഎഫ് സ്വാമി അയ്യപ്പന്‍റെ പടം വെച്ച് സ്ലിപ്പ് അടിച്ചിട്ടില്ലെന്നും ബാബു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News