തൃപ്പൂണിത്തുറയില്‍ പിതാവിനെ മക്കള്‍ ഉപേക്ഷിച്ചു പോയ സംഭവം; വയോധികനെ സഹോദരന്‍ വീട്ടിലേക്ക് കൊണ്ടു പോയി

തൃപ്പൂണിത്തുറയില്‍ പിതാവിനെ മക്കള്‍ ഉപേക്ഷിച്ചു പോയ സംഭവം. വയോധികനെ കോതമംഗലത്തുള്ള സഹോദരന്‍ വിജയന്‍ വീട്ടിലേക്ക് കൊണ്ടു പോയി. ആര്‍ഡിഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പൊലീസ് വായോധികനെ സഹോദരനൊപ്പം വിട്ടയച്ചയത്.

കിടപ്പുരോഗിയും വൃദ്ധനുമായ അച്ഛനെ ഉപേക്ഷിച്ച് മകൻ കുടുംബസമേതം മുങ്ങുകയായിരുന്നു. ഏരൂർ വൈമേതിയിലാണ് സംഭവം നടന്നത്. ഭക്ഷണവും വെള്ളവും കിട്ടാതെ ഷണ്മുഖൻ എന്ന വൃദ്ധൻ ദുരിതാവസ്ഥയിൽ ആണ്.

Also Read:  കരമന അഖില്‍ വധകേസ്; പ്രതി അനീഷ് പിടിയില്‍

മൂന്ന് മക്കൾ ഉള്ള വൃദ്ധനെയാണ് മകൻ വാടകവീട്ടിൽ ഉപേക്ഷിച്ചത്. 24 മണിക്കൂർ വൃദ്ധൻ വീട്ടിലുള്ളത് ആരും അറിഞ്ഞില്ല.വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മകൻ വൃദ്ധനെ ഉപേക്ഷിച്ചു പോയ വിവരം ഉടമസ്ഥൻ അറിയുന്നത്.മകൻ അജിത്തും കുടുംബവുമാണ് അച്ഛനെ ഉപേക്ഷിച്ചത്.മകനെതിരെ കേസ് എടുക്കും എന്ന് തൃപ്പൂണിത്തുറ എസ് ഐ പറഞ്ഞു. വൃദ്ധനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News