തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പ്: ദേവസ്വം ഓഫീസറെ ശകാരിച്ച് ഹൈക്കോടതി

Thrippunithura

തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പ് വിഷയത്തിൽ ദേവസ്വം ഓഫീസറെ ശകാരിച്ച് ഹൈക്കോടതി. വിഷത്തിൽ ദേവസ്വം നടത്തിയത് അടിമുടി ലംഘനമെന്നും ഹൈക്കോടതി വിമർശിച്ചു. ഭക്തരുടെ ജീവനാണ് അപകടത്തിലാക്കുന്നത്. ദേവസ്വം ഓഫീസര്‍ക്ക് മതിയായ വിശദീകരണം നല്‍കാനായില്ലെന്നും കോടതി പറഞ്ഞു.

ദേവസ്വം ഓഫീസറുടെ സത്യവാങ്മൂലം ഹൈക്കോടതി തള്ളി. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ മെച്ചപ്പെട്ട മറുപടി നല്‍കണമെന്നും
ഇത്തരം കാര്യങ്ങളോട് വിട്ടുവീഴ്ചയില്ലെന്നും ഹൈക്കോടതി പറഞ്ഞു. ദേവസ്വം ഓഫീസര്‍ പുതിയ സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

Also Read: കെഎസ്‌യു നേതാവ് കഞ്ചാവുമായി പിടിയിൽ; അറസ്റ്റിലായത് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി റിസ്വാൻ പാലമൂടൻ

ദേവസ്വം ഓഫീസറോട് കടുത്ത ചോദ്യങ്ങളാണ് ഹൈക്കോടതി ഉയർത്തിയിരിക്കുന്നത്. ദേവസ്വം ഓഫീസറുടെ ചുമതലകള്‍ എന്തൊക്കെ.?
ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ വന്നാല്‍ എന്ത് ചെയ്യും.? ഭക്തര്‍ വന്ന് പറഞ്ഞാല്‍ കോടതിയുടെ ഉത്തരവ് പാലിക്കാതെ ഇരിക്കുമോ.?
ചെറിയ ബുദ്ധിയില്‍ തോന്നുന്ന കാര്യങ്ങള്‍ ഇവിടെ ഇറക്കരുത്. ദേവസ്വം ഓഫീസറുടെ പിന്നിലാരെന്ന് പറയണം. സത്യവാങ്മൂലത്തില്‍ ഇങ്ങനെയൊക്കെ എഴുതി നല്‍കാന്‍ ആരാണ് പറഞ്ഞത്.? ദേവസ്വം ഓഫീസര്‍ക്ക് സാമാന്യ ബുദ്ധിയുണ്ടോ.? എന്നാണ് ദേവസ്വം ഓഫീസറോട് കോടതി ഉയർത്തിയ ചോദ്യങ്ങൾ.

Also Read: തിക്കിനും തിരക്കിനും പരിഹാരം! ഈ ട്രെയിനുകളിൽ ഇനി അധിക കോച്ച് ഉണ്ടാകും…

മഴയും ആള്‍ക്കൂട്ടവും മൂലമാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതെന്ന വാദം അംഗീകരിക്കാനാവില്ലെന്നും. മഴയും ആള്‍ക്കൂട്ടവും വരുമ്പോള്‍ അപകടമുണ്ടാകാതിരിക്കാനാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നൽകിയിരിക്കുന്നതെന്നും കോടതി പറഞ്ഞു. വരാനിരിക്കുന്ന പൂരം കാണാന്‍ പോകുന്നത് അവരല്ല, ദേവസ്വം ഓഫീസറാണ്. ദുരന്തമുണ്ടായാല്‍ ആരാണ് ഉത്തരവാദി? ചുറ്റുമുള്ള ആളുകളെക്കുറിച്ച് ഒരു ചിന്തയുമില്ലേ? കുറേ പടക്കം പൊട്ടിക്കും, ആനയെ കൊണ്ടുവരും ക്ഷേത്രങ്ങളില്‍ തന്ത്രിയെന്തിനാണ്? ഉത്സവാദി ചടങ്ങുകള്‍ നടത്താനല്ല തന്ത്രി
ബിംബത്തിന് ചൈതന്യം നിലനിര്‍ത്തുകയാണ് തന്ത്രിയുടെ ചുമതല.

എത്രലക്ഷം നല്‍കിയും ആനയെ കൊണ്ടുവരും എന്നാല്‍ ക്ഷേത്രങ്ങളില്‍ നിവേദ്യം മര്യാദയ്ക്ക് ഇല്ല. നിവേദ്യം വയ്ക്കുന്ന ഇടം കണ്ടാല്‍ ആളുകള്‍ ഓടും എന്ന് പറഞ്ഞ കോടതി ദേവസ്വം ഓഫീസറുടെ സത്യവാങ്മൂലം ഹൈക്കോടതി തള്ളി കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ മെച്ചപ്പെട്ട മറുപടി നല്‍കണമെന്നും ഇത്തരം കാര്യങ്ങളോട് വിട്ടുവീഴ്ചയില്ലെന്നും ഹൈക്കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News