ത്രിപുര ഉപതെരഞ്ഞെടുപ്പ്: ഇടത് പാർട്ടികൾ വോട്ടെണ്ണൽ ബഹിഷ്ക്കരിക്കും

ത്രിപുര ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍ കൃത്രിമം തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് സിപിഎം വോട്ടെണ്ണല്‍ ബഹിഷ്‌കരിക്കും. ബോക്‌സാനഗര്‍, ധന്‍പൂര്‍ എന്നീ മണ്ഡലങ്ങളിലേക്കാണ് ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്നത്.

രണ്ടുമണ്ഡലങ്ങളിലും ശരാശരി 86.50 ശതമാനമാണ് പോളിങ്. വോട്ടെടുപ്പിന്റെ തുടക്കം മുതലേ വന്‍തോതില്‍ കൃത്രിമം നടന്നെന്ന് ഇടുതുമുന്നണി ആരോപിച്ചിരുന്നു.  തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് CPIM പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായില്ല.  ഈ സാഹചര്യത്തിലാണ് സെപ്റ്റംബര്‍ എട്ടിന്റെ വോട്ടെണ്ണല്‍ സിപിഎം ബഹിഷ്‌കരിക്കുന്നത്.

also read; ഡീസലടിച്ചശേഷം ജീവനക്കാരനെ കബളിപ്പിച്ച് കടന്നുകളഞ്ഞ് യാത്രക്കാർ

ധന്‍പൂരില്‍ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് രാജിവെച്ച ഒഴിവിലും ബോക്സാനഗറില്‍ സിപിഎം എംഎല്‍എ ഷംസുല്‍ ഹഖിന്റെ മരണത്തെത്തുടര്‍ന്നുമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ധന്‍പൂരില്‍ സിപിഎമ്മിലെ കൗശിക് ദേബ്നാഥും ബിജെപിയിലെ ബിന്ദു ദേബ്നാഥും തമ്മിലാണ് മത്സരം. ബോക്‌സാനഗറില്‍ ഷംസുല്‍ ഹഖിന്റെ മകന്‍ മിസാന്‍ ഹുസൈനെയാണ് സിപിഎം സ്ഥാനാര്‍ത്ഥി ആക്കിയിരിക്കുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News