ത്രിപുര സിപിഎം എംഎല്‍എ ശംസുല്‍ ഹക്ക് അന്തരിച്ചു

ത്രിപുര സിപിഎം എംഎല്‍എ ശംസുല്‍ ഹക്ക് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു  അന്ത്യം. 67 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി എംഎല്‍എ ഹോസ്റ്റലില്‍ വച്ച് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ജിബി പന്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി.

also read; ‘അപ്പയ്ക്ക് ഡോക്ടര്‍ എഴുതിയ ഒരു മരുന്ന് മെല്‍ബണില്‍ നിന്നും പെട്ടന്ന് എത്തിക്കണം’; തന്റെ അനുഭവം ഓര്‍ത്തെടുത്ത് മമ്മൂട്ടിയുടെ പിആര്‍ഒ

എംഎല്‍എയുടെ മരണത്തില്‍ മുഖ്യമന്ത്രി മണിക് സാഹ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്നത്തെ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പൊതുദര്‍ശനത്തിന് വച്ച് മൃതദേഹത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. സിപിഎം ആസ്ഥാനത്തുവച്ചാണ് മുന്‍ മുഖ്യമന്ത്രി മണിക സര്‍ക്കാര്‍, എല്‍ഡിഎഫ് കണ്‍വീനര്‍, തുടങ്ങി നിരവധി നേതാക്കള്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News