ത്രിപുരയിൽ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന ധൻപുർ, ബോക്‌സാനഗർ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെ മേൽനോട്ടത്തിൽ തികഞ്ഞ പ്രഹസനമാക്കിയെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനാധിപത്യകശാപ്പാണ് നടത്തിയത്. സിപിഐ എം പോളിങ് ഏജന്റുമാരെ ബൂത്തുകളിൽ കടക്കാൻ അനുവദിച്ചില്ല.
also read;രാജ്യത്തിൻ്റെ പേര് മാറ്റൽ നടപടി വിചിത്രം; എന്തും ചെയ്യാമെന്ന മനോഭാവമാണ് ഇക്കൂട്ടർക്ക്; മുഖ്യമന്ത്രി
ബോക്‌സാനഗറിൽ 16ഉം ധൻപുരിൽ 19ഉം പോളിങ് ഏജന്റുമാർക്ക് മാത്രമാണ് ബൂത്തുകളിൽ പ്രവേശിക്കാൻ സാധിച്ചത്. എന്നാൽ ഇവരെയും ഭീതി പരത്തിയും ബലം പ്രയോഗിച്ചും പുറത്താക്കി എന്നും പോളിറ്റ് ബ്യൂറോ വിമർശിച്ചു. വോട്ടെടുപ്പ് റദ്ദാക്കി, ശക്തമായ സുരക്ഷ സന്നാഹത്തിൽ പൂർണമായും റീ പോളിങ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറാകണം. സ്വതന്ത്രവും നിഷ്‌പക്ഷവുമായ വോട്ടെടുപ്പ് അട്ടിമറിച്ച് നഗ്‌നമായ നിയമലംഘനത്തിന് കൂട്ടുനിന്ന എല്ലാ ഉദ്യോഗസ്ഥരെയും റീ പോളിങ് ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
also read; തിരുവനന്തപുരത്തെ പഞ്ച നഷത്ര ഹോട്ടലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here